Liquor  പ്രതീകാത്മക ചിത്രം
Kerala

വോട്ടെണ്ണല്‍: ഇന്ന് ഡ്രൈ ഡേ, മദ്യവില്‍പ്പനയില്ല

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ. മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല.

ഒരു മാസത്തോളം നീണ്ട സസ്പെന്‍സിന് ഇന്ന് അവസാനമാകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് വിധിയെഴുതിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും.

രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവരും. 2.71 കോടി വോട്ടര്‍മാര്‍, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ടാണ് എണ്ണുന്നത്. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങള്‍ results.eci.gov.in എന്ന പോര്‍ട്ടലിലും ECINET മൊബൈല്‍ ആപ്പിലും കിട്ടും.

Vote counting: Today is a dry day, no liquor sales

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി