വി എസ് അച്യുതാനന്ദൻ V S Achuthanandan ഫയൽ
Kerala

ഓര്‍മ്മകളില്‍ ജനനായകന്‍; വിഎസിന്റെ ജന്മദിനം ഇന്ന്

വി എസ് ഇല്ലാത്ത വിഎസിന്റെ ആദ്യ പിറന്നാളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജനനായകന്‍ വി എസ് അച്യുതാനന്ദന്റെ 102 -ാം ജന്മദിനമാണിന്ന്. വി എസ് ഇല്ലാത്ത വിഎസിന്റെ ആദ്യ പിറന്നാളാണ്. ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും മറ്റ് കുടുംബാംഗങ്ങളും വി എസ് അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടിലെത്തി വിപ്ലവ നായകന് സ്മരണാഞ്ജലി അര്‍പ്പിക്കും.

ആലപ്പുഴ പുന്നപ്ര വീട്ടിലേക്ക് ഇപ്പോഴും ധാരാളം ആളുകള്‍ വരുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി. അച്ഛന്റെ ചുമര്‍ ചിത്രങ്ങള്‍ തയ്യാറാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കള്‍ അച്ഛന്റെ ചുമര്‍ ചിത്രങ്ങള്‍ മനോഹരമാക്കി. അതില്‍ വലിയ സന്തോഷമുണ്ടെന്നും അരുണ്‍ കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അച്ഛന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ സംരംഭത്തിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉള്ളിലൊരു വിങ്ങലുയരുന്നുണ്ടെന്നും മകന്‍ അരുണ്‍കുമാര്‍ പറയുന്നു.

Today is the 102nd birth anniversary of V.S. Achuthanandan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT