രാഹുൽ ​ഗാന്ധി ഷെരീഫിന്റെ ഓട്ടോയിൽ/ ചിത്രം; ഫെയ്സ്ബുക്ക് 
Kerala

'ഈ അപകടവാർത്ത എന്നെ അസ്വസ്ഥനാക്കി, അദ്ദേഹം എന്നും പ്രചോദമായിരിക്കും'; ഓട്ടോ ഡ്രൈവറുടെ മരണത്തിൽ രാഹുൽ ​ഗാന്ധി

അപകടത്തിൽ മരിച്ച ഷെരീഫിന്റെ ഓട്ടോയിൽ രാഹുൽ യാത്ര ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ; വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അപകടത്തിൽ മരിച്ച ഷെരീഫിന്റെ ഓട്ടോയിൽ രാഹുൽ യാത്ര ചെയ്തിട്ടുണ്ട്. ഷെരീഫുമായുള്ള ഓർമകൾ പങ്കുവച്ചുകൊണ്ടാണ് വയനാട് എംപിയായ രാഹുൽ ​ഗാന്ധി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം കുറിച്ചത്.

കേരളത്തിലെ വയനാട്ടിൽ നിന്നുള്ള ദാരുണമായ റോഡപകടത്തിന്റെ വാർത്തയിൽ അഗാധമായ അസ്വസ്ഥതയുണ്ടാക്കി. അപകടത്തിൽ മരിച്ച ഷെരീഫ് വി.വി, അമ്മിണി എന്നിവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. 2021 ഏപ്രിലിൽ എന്റെ വയനാട് സന്ദർശന വേളയിൽ ഷെരീഫ്ജിയുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വിനയവും വിവേകവും തൊഴിലാളിവർഗത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് എനിക്ക് അടുത്തറിയാൻ കാരണമായി. അദ്ദേഹത്തിന്റെ തളരാത്ത ആത്മാവ് എനിക്ക് എന്നും പ്രചോദനമായിരിക്കും.- രാഹുൽ ​ഗാന്ധി കുറിച്ചു. 

ഇന്ന് രാവിലെയാണ് മുട്ടില്‍ വാര്യാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടവഴിയിൽ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറിൽ തട്ടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിൽ ഇടിക്കുകയായിരുന്നു. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി.ഷെരീഫ്, ഓട്ടോ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT