നിവേദ്യ, മാർട്ടിൻ 
Kerala

'കുട്ടികളെ ഒഴിവാക്കിയാൽ സ്വീകരിക്കാം', കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലയില്‍ മാര്‍ട്ടിനെ കുരുക്കി വാട്‌സ്ആപ്പ് ചാറ്റുകള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിവേദ്യയും മാര്‍ട്ടിനും തമ്മില്‍ ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ടു കുട്ടികളെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ രണ്ടാം പ്രതിയും കുട്ടികളുടെ അമ്മയുടെ കാമുകനുമായ മാര്‍ട്ടിന്‍ ഇഗ്നേഷ്യസിനെ കുടുക്കിയത് വാട്‌സ് ആപ്പ് ചാറ്റുകള്‍. കുട്ടികളെ ഒഴിവാക്കി വന്നാല്‍ വിവാഹം കഴിക്കാമെന്ന് അമ്മ നിവേദ്യയ്ക്ക് മാര്‍ട്ടിന്‍ ഉറപ്പു നല്‍കി. തുടര്‍ന്നാണ് കുട്ടികളെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്.

നിവേദ്യയും മാര്‍ട്ടിനും തമ്മില്‍ ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. കുടുംബം താമസിച്ചിരുന്ന വാടകവീടിന് സമീപത്തു തന്നെയാണ് മാര്‍ട്ടിനും താമസിച്ചിരുന്നത്. ഒരുമിച്ച് താമസിക്കാനായി കുട്ടികളെ ഇല്ലാതാക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തി. കുട്ടികളെ അമ്മ നിവേദ്യ കൊലപ്പെടുത്തുമ്പോള്‍ മാര്‍ട്ടിനും വീട്ടിലുണ്ടായിരുന്നു.

കുട്ടികളെ നിവേദ്യ വെള്ളത്തില്‍ മുക്കുമ്പോള്‍, വീട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി പുറത്ത് കാവല്‍ നിന്നത് മാര്‍ട്ടിനാണ്. കുട്ടികള്‍ മരിച്ചു എന്നുറപ്പാക്കിയശേഷം ഇരുവരും വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. പിന്നീട് അല്‍പ്പസമയത്തിനുശേഷം നിവേദ്യ മാത്രം വീട്ടിലേക്ക് വന്നു. അതിനുശേഷം അടുത്ത വീടുകളിലൊക്കെ കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് അന്വേഷിച്ചു ചെല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുട്ടികൾ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു നിഗമനം. അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ സെപ്റ്റംബർ 30-ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് തെളിവെടുപ്പിനിടെയാണ് കാമുകന്റെ പങ്ക് വ്യക്തമാകുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

WhatsApp chats land Martin in trouble in the Kozhinjampara double murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെതിരെ 'ഇന്ത്യ'സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ' ഇന്ന്

100% എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കും? കേന്ദ്രത്തോട് സുപ്രീംകോടതി

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും സമയപരിധി നീട്ടി; അന്തിമ പട്ടിക വൈകും

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം

ആൻഡമാൻ കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത