തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ ലഭിക്കേണ്ട മഴയില്‍ 28 ശതമാനത്തിന്റെ കുറവ്. ഇത്തവണ തിരുവനന്തപുരമൊഴികെ ഒരു ജില്ലയിലും പ്രതീക്ഷിച്ച മഴ കിട്ടിയിട്ടില്ല. മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലുമാണ് മഴയുടെ വന്‍കുറവു വന്നിട്ടുള്ളത്.
വയനാട്ടില്‍ 58 ശതമാനവും ഇടുക്കിയില്‍ 50 ശതമാനവുമാണ് മഴ കുറഞ്ഞത്. കണ്ണൂരില്‍ 39, തൃശൂരില്‍ 30, പാലക്കാട് 29 ശതമാനം വീതം കാലവര്‍ഷം കുറഞ്ഞു. പൊതുവെ മഴ കുറവായ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് സാധാരണയെക്കാള്‍ അധികം മഴ പെയ്തത്. 12 ശതമാനം അധികം മഴ രേഖപ്പെടുത്തി.
ജൂണ്‍ നാലിന് കേരളത്തിലെത്തിയ കാലവര്‍ഷം 15 ന് ശേഷം ശക്തി കുറയുന്നതായാണ് കാണുന്നത്. പസഫിക്കിലെ ഉഷ്ണജല പ്രവാഹമായ എല്‍നിനോയുടെ ശക്തിയും പരപ്പും വര്‍ധിക്കുന്നത്, പടിഞ്ഞാറന്‍കാറ്റിലെ ഈര്‍പ്പം കുറയുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് കാലാവസ്ഥ നിരീക്ഷകര്‍ നിരത്തുന്നത്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ചൂടുകാറ്റിന്റെ വ്യാപനവും മഴയുടെ മുന്നോട്ടുള്ള ഗതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചക്രവാതചുഴികള്‍, ന്യൂനമര്‍ദങ്ങള്‍ എന്നിവയും കാര്യമായി രൂപപ്പെട്ടിട്ടില്ല. ഇതും മഴയെ ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates