പൊലീസുകാരിയെ ബലാത്സംഗം ചെയ്ത കേസ് ഒത്തുത്തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  പ്രതീകാത്മക ചിത്രം
Kerala

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത എസ്‌ഐയോട് പണം ചോദിച്ചു; എ സിക്കും പൊലീസുകാരിക്കും സസ്‌പെന്‍ഷന്‍

സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്‌റിച്ച് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിന്റെ പേരിലാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റന്‍ഡ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍.

കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍ പിള്ള, സൈബര്‍ ഓപ്പറേഷനിലെ ഓഫീസ് റൈറ്റന്‍ അനു ആന്റണി എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്‌റിച്ച് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിന്റെ പേരിലാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നത്.

കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായി സ്റ്റാര്‍മോന്‍25 ലക്ഷം രൂപ അനു ആന്റണി മുഖേന ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. നവംബര്‍ 16ന് നടന്ന സംഭവം ഇരയായ പൊലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട ഉദ്യോഗസ്ഥ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോനെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റാര്‍മോന്‍ പിള്ള കേസ് ഒത്തുത്തീര്‍പ്പാക്കാന്‍ വില്‍ഫറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT