Woman Dies During Childbirth, Family Alleges Medical Negligence screen grab
Kerala

പ്രസവ ചികിത്സയ്ക്കിടെ മരണം, ചികിത്സാപ്പിഴവാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലെ ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

ഇന്നു രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്. എന്നാല്‍ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്‌തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയില്‍ ഉള്ളത്. ഈ ഡോക്ടര്‍ ഇന്ന് ഇല്ലാതിരുന്നതിനാല്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍നിന്ന് അനസ്‌തേഷ്യ നല്‍കാന്‍ ാക്ടറെ എത്തിച്ചിരുന്നു.

തുടര്‍ന്ന് പ്രസവശേഷം തിയേറ്ററില്‍ നിന്ന് മാറ്റി ഒന്നര മണിക്കൂറിനു ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയില്ല. തുടര്‍ന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കാര്‍ഡിയോ മയോപ്പതിയാകാം മരണ കാരണം. പോസ്റ്റ്‌മോര്‍ട്ടത്തിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Woman Dies During Childbirth, Family Alleges Medical Negligence: Karunagappally Hospital death has sparked controversy due to alleged medical negligence. A young woman died during childbirth, leading to protests.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച്

'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

'ഡെലൂലു സ്നേ​ഹിച്ചത് പ്രഭേന്ദുവിനെ തന്നെയല്ലേ ?' നിവിൻ- അജു കോമ്പോ സൂപ്പർ; ഒടിടിയിലും കയ്യടി നേടി 'സർവ്വം മായ'

SCROLL FOR NEXT