ഗായത്രി, പ്രവീണ്‍: ടെലിവിഷന്‍ ദൃശ്യം 
Kerala

തമ്പാനൂര്‍ ഹോട്ടലില്‍ യുവതിയുടെ മരണം: സുഹൃത്ത് പ്രവീണ്‍ പിടിയില്‍ 

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പ്രവീണ്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പ്രവീണ്‍ പിടിയില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രവീണിനെ കൊല്ലം പരവൂരില്‍ നിന്നാണ് പിടികൂടിയത്. 

ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് സൂചന നല്‍കി. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. 

പ്രവീണ്‍ ഗായത്രിയെ താലികെട്ടുന്ന ഫോട്ടോ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രവീണിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കൊല്ലം പരവൂരില്‍ നിന്ന് പിടികൂടിയത്.

ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞത്. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

കേരളത്തിൽ പ്രതിദിനം വർധിക്കുന്ന എംഎസ് ബാധിതർ, വില്ലൻ വിറ്റാമിൻ ഡി? എന്താണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോ​ഗം?

'അതിവേഗം', എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ദുബൈയില്‍ 'ഈസി'യായി വാഹനം ഓടിക്കാം

'കുറച്ചു പശ കയ്യില്‍ തേച്ചിട്ട് ഇറങ്ങുക'; തുടർച്ചയായി ഹിറ്റ് വിക്കറ്റ്, സായി സുദർശനെ 'ട്രോളി' മുൻ താരങ്ങൾ (വിഡിയോ)

SCROLL FOR NEXT