ആതിര ഡി നായര്‍- മുത്താര രാജ  
Kerala

പ്രായത്തില്‍ ചെറുപ്പം 25കാരി ആതിര'ക്കുട്ടി'; 40 വയസ്സില്‍ താഴെയുള്ളവര്‍ 39; അറിയാം സ്ഥാനാര്‍ഥികളിലെ യുവപ്രാതിനിധ്യം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായപ്പോള്‍ യുവാക്കളുടെ പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായപ്പോള്‍ യുവാക്കളുടെ പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെ. നാല്‍പ്പത് വയസ്സില്‍ താഴെയുളള സ്ഥാനാര്‍ഥികളുടെ എണ്ണം 39 ആണ്. ഇതില്‍ 25കാരിയായ അതിര ഡി നായര്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ആതിര. രണ്ടാമത് 28കാരനായ മുത്താര രാജ് ആണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് അദ്ദേഹം. മുപ്പതുകാരായ രണ്ട് പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വിടി സൂരജും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എംഡി തോമസുമാണ്.

40 വയസ്സില്‍ താഴെയുള്ള 14 പേരാണു യുഡിഎഫ് നിരയിലുള്ളത്. കെഎം അഭിജിത്ത് (നാദാപുരം) ഫാത്തിമ തഹ്ലിയ പേരാമ്പ്ര, പികെ നവാസ് താനൂര്‍, അബിന്‍ വര്‍ക്കി ആറന്‍മുള, വിപി അബ്ദുല്‍ റഷീദ് ധര്‍മടം, ഒജെ ജനീഷ് കൊടുങ്ങല്ലൂര്‍, പിഎന്‍ വൈശാഖ് വടക്കാഞ്ചേരി, സുധീര്‍ഷാ പാലോട് വാമനപുരം, ചാണ്ടി ഉമ്മന്‍ പുതുപ്പളളി, വിഷ്ണു മോഹന്‍ ഇരവിപുരം, രമ്യ ഹരിദാസ് ചിറയന്‍കീഴ് എന്നിങ്ങനെയാണ്.

എല്‍ഡിഎഫില്‍ പ്രജി കണ്ണന്‍ അടൂര്‍, കെഎം സച്ചിന്‍ദേവ് ബാലുശേരി, ലിന്റോ ജോസഫ് തിരുവമ്പാടി, ഭഗത് റൂഫസ് കോവളം, പി ജിജി കൊണ്ടോട്ടി, ഷഫീര്‍ കിഴിശ്ശേരി ഏറനാട്, എംഎസ് അരുണ്‍കുമാര്‍ മാവേലിക്കര, എം വിജിന്‍ കല്യാശേരി എന്നിങ്ങനെയാണ്.

എന്‍ഡിഎയില്‍ ആണ് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉള്ളത്. റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറ, ടിപി അന്തരാജ് ചേര്‍ത്തല, ശ്രീനാഥ് പത്മനാഭന്‍ ഇരിക്കൂര്‍, റിജു സി രാഘവ് തിരൂരങ്ങാടി, ശങ്കു ടി ദാസ് ഷൊര്‍ണൂര്‍, സിപി വിപിന്‍ ചന്ദ്രന്‍ നാദാപുരം, അഖില്‍ മാരാര്‍ തൃക്കാക്കര, അഞ്ജലി നായര്‍ തൃപ്പൂണുത്തുറ, എം പത്മശ്രീ മഞ്ചേരി, ശ്യം പി രാജ് മാനനന്തവാടി, യുവരാജ് ഗോകുല്‍ നെടുമങ്ങാട്, ടി റെനീഷ് 39 കോഴിക്കോട് സൗത്ത്, അനൂപ് ആന്റണി തിരുവല്ല, സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടി, എംഎല്‍ അശ്വിനി കാസര്‍കോട്, മനുലാല്‍ മേലത്ത് ഉദുമ എന്നിങ്ങനെയാണ്.

നാല്‍പതില്‍ താഴെയുള്ള ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. എട്ടുപേരാണ് ഉള്ളത്. എല്‍ഡിഎഫില്‍ പതിനെട്ട് വനിതകള്‍ മത്സരിക്കുമ്പോള്‍ എന്‍ഡിഎയില്‍ പതിനാറ് പേരും യുഡിഎഫില്‍ 12 പേരും മത്സരിക്കുന്നു.

Youth Representation Under 10% as Final Candidate Lists for Assembly Polls Emerge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'110 സീറ്റ് നേടും; ഇടതുസര്‍ക്കാര്‍ മൂന്നാം ടേമിലേക്ക്; അഞ്ച് ആള്‍ പോയാല്‍ പ്രശ്‌നമല്ല'

'ക്രിസ്ത്യാനികള്‍ വിവേചനം നേരിടുന്നു, മുസ്ലീങ്ങള്‍ക്ക് വിലപേശല്‍ ശക്തിയുണ്ട്'

ഒമാനിലെ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

’നായ്ക്കളിലെ സിംഹം’; ഈ ടിബറ്റൻ വിശ്വസ്തന് വില ലക്ഷങ്ങൾ

തെരഞ്ഞെടുപ്പ് ചൂടിൽ പുറത്തെ ചൂട് അവ​ഗണിക്കരുത്; ആരോഗ്യം മുഖ്യം ബി​ഗിലേ

SCROLL FOR NEXT