Kerala

കുതിരാന്‍ തുരങ്കത്തില്‍ ശക്തമായ ഉറവ തുടരുന്നു: സുരക്ഷാ ഭീഷണി

നല്ല മഴ പെയ്താല്‍ തുരങ്കത്തില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വടക്കഞ്ചേരി: മഴയില്ലാത്ത സമയങ്ങളിലും കുതിരാന്‍ തുരങ്കത്തില്‍ ഉറവ തുടരുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു. നിര്‍മാണം പൂര്‍ത്തിയായ കുതിരാന്‍ ഇടതുതുരങ്കത്തിനുള്ളിലാണ് ഉറവ തുടരുന്നത്. ഇവ ദിവസേന അടയ്ക്കുന്നുണ്ടെങ്കിലും തുരങ്കത്തിനുള്ളില്‍ പല ഭാഗത്തും വിള്ളല്‍ വീണത് ആശങ്കയുണ്ടാക്കുന്നുണ്ട്. നല്ല മഴ പെയ്താല്‍ തുരങ്കത്തില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ്.

ഉറവ ശക്തിപ്പെട്ടാല്‍ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് ജിയോജളിവകുപ്പ് അധികൃതര്‍ നേരത്തേ നടത്തിയ പരിശോധനയില്‍ പറഞ്ഞിരുന്നു. തുരങ്കത്തിനുള്ളിലുണ്ടാകുന്ന ഉറവ ചാലിലേക്ക് ഒഴുക്കിക്കളയുന്നതിനായി നാല് മീറ്റര്‍ ആഴത്തില്‍ അഞ്ഞൂറോളം ദ്വാരങ്ങളുണ്ടാക്കി പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് പല സ്ഥലങ്ങളിലും പുതിയ ഉറവ രൂപപ്പെട്ടിട്ടുള്ളത്.

തുരങ്കത്തിന്റെ നിര്‍മാണസമയത്ത് ശക്തിയായി സ്‌ഫോടനം നടത്തിയിരുന്നു. ഇതുമൂലം മണ്ണിന്റെയും പാറയുടെയും സ്വാഭാവികഘടന മാറിയതാണ് ഉറവ വര്‍ധിക്കാനിടയാക്കിയതെന്ന വിലയിരുത്തലുമുണ്ട്. ഓഗസ്റ്റില്‍ കനത്തമഴ പെയ്ത സമയത്ത് തുരങ്കകവാടത്തിന് മുകളിലുള്ള മലയിടിഞ്ഞുവീണിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത