Kerala

തിയേറ്ററിലെ  പീഡനം: പ്രതികള്‍ കുറ്റം സമ്മതിച്ചു

കേസില്‍ എസ്‌ഐക്കെതിരെ പോസ്‌കോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും.  

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാളില്‍ സിനിമാ തീയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ എസ്‌ഐക്കെതിരെ പോസ്‌കോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും.  

തിയേറ്ററിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി മൊയ്തീന്‍ കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തിയേറ്ററിലെ സിസിടിവിടി ദൃശ്യങ്ങള്‍ മാതൃഭൂമി ചാനലിന് നല്‍കിയതിനെ തുടര്‍ന്നായിന്നു പ്രതികളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. 

രണ്ടാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും അവര്‍ പൊലീസിനും കൈമാറിയിട്ടും നടപടിയെടുത്തിരുന്നില്ല. അതേ തുടര്‍ന്നാണ് ചങ്ങരംകുളം എസ്‌ഐക്കെതെരെ പോസ്‌കോ ചുമത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിയത്.  പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തു എന്ന് ബോധ്യമായ സാഹചര്യത്തിലായിരുന്നു കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ