Kerala

'പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവര്‍ കാണുക'; സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെതിരെ സെന്‍കുമാര്‍

പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവര്‍ കാണുക 

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെതിരെ പരിഹാസവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഭിക്ഷ തേടുന്ന വയോധികയുടെ കൈയില്‍ നിന്ന് പിരിവെടുക്കുന്ന ചിത്രം പങ്കുവെച്ചാണ് സെന്‍കുമാറിന്റെ കുറിപ്പ്. പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവര്‍ കാണുക. ഇതാണ് ബക്കറ്റ് പിരിവിന്റെ മാതൃകയെന്ന് സെന്‍കുമാര്‍ പറയുന്നു. 

സെന്‍കുമാറിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ആഗസ്റ്റ് 13 മുതല്‍ 18 വരെ സിപിഎം സംസ്ഥാന വ്യാപകമായി ബക്കറ്റ് പിരിവിലൂടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇങ്ങനെ ലഭിച്ച
22,90,67,326 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തിരുന്നു.

ഉന്നതസ്ഥാനത്തിരുന്ന ഒരാളുടെ ഭാഗത്തുനിന്നും ഇത്തരം നിലവാരം കുറഞ്ഞ വാക്കുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് ചിലര്‍ കമന്റായി രേഖപ്പെടുത്തിയത്. എന്നാല്‍ ബക്കറ്റ് പിരിവ് ഇവരുടെ സ്ഥിരം കലാപരിപാടിയാണെന്നും ഇതില്‍ അത്ഭുതമില്ലെന്ന് ചിലര്‍ കമന്റില്‍ പറയുന്നു. ചിലരുടെ കുറിപ്പുകള്‍ സെന്‍കുമാറിനെതിരെയുള്ള തെറിവിളികളുമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT