Kerala

ബ്രണ്ണൻ കോളജ് വിദ്യാർത്ഥിനി ​ഗോവയിൽ മരിച്ച നിലയിൽ; ദുരൂഹത

ബ്രണ്ണൻ കോളജ് വിദ്യാർത്ഥിനി ​ഗോവയിൽ മരിച്ച നിലയിൽ; ദുരൂഹത

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: മലയാളി യുവതിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി ബ്രണ്ണൻ കോളജ് വിദ്യാർത്ഥിയായ അഞ്ജന ഹരീഷിനെ(21)യാണ് ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തളിപ്പറമ്പ് സ്വദേശിനിയും കാസർകോട് താമസക്കാരിയുമായ മിനിയുടെ മകളാണ്.

അഞ്ജനയുടെ മരണം ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഗോവയിലേക്ക് യാത്ര തിരിച്ചതായും ഇവർക്ക് പാസ് അനുവദിച്ചതായും ഹോസ്ദുർഗ് പൊലീസ് പറഞ്ഞു.

അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഞ്ജന പൊലീസിന് മുന്നിൽ ഹാജരാകുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളോടൊപ്പം പോകുകയുമായിരുന്നു. 

ഇതിനു ശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം. കേരളത്തിലെ സ്വവർഗാനുരാഗ, ട്രാൻസ്ജെൻഡർ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്നു അഞ്ജന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത