Kerala

മുഖ്യമന്ത്രിക്ക് എന്തിന് ഇത്ര സുരക്ഷ,ഇതെന്താ രാജഭരണമോ?; പിണറായിയെ വിമര്‍ശിച്ച് ചെന്നിത്തല

കെവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളെ കുറിച്ച് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  കെവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളെ കുറിച്ച് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സുരക്ഷ എന്ന ചോദ്യം ഉന്നയിച്ച ചെന്നിത്തല ഇതെന്താ രാജഭരണമാണോ എന്ന് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് എന്തിനാണ് 15 വണ്ടികളുടെ അകമ്പടി. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഭരണഘടനാതീതമായി പൊലീസില്‍ ഇടപെടുന്നു. കേരളത്തില്‍ പൊലീസ് കുത്തഴിഞ്ഞ പുസ്തകമായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

കെവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവെയ്ക്കണം. പൊലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചു. ഡിജിപി നോക്കുകുത്തിയായി മാറി. പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ കബളിപ്പിക്കല്‍ മാത്രമാണ്. അടുത്തിടെ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളിലെല്ലാം പൊലീസാണ് പ്രതിസ്ഥാനത്തെന്നും ചെന്നിത്തല ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം