Kerala

സിനിമയിൽ ചാൻസ് വാ​ഗ്ദാനം; വിദ്യാർഥിനിയെ പീ‍ഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

പാലാരിവട്ടം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാവക്കാട് വൈലത്തൂർ ഞമനങ്ങാട് കര കൊട്ടാരപ്പാട്ട് വീട്ടിൽ ഇസ്മയിലിനെ (46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഓൺലൈൻ വഴി പരസ്യം നൽകിയാണ് ഇയാൾ വിദ്യാർഥിനിയേയും കൂട്ടുകാരേയും വലയിൽ വീഴ്ത്തിയത്. ലോ‍ഡ്ജ് മുറിയിൽ വച്ചാണ് ഇയാൾ വി​ദ്യാർഥിനിയെ പീഡിപ്പിച്ചത്. 

സിനിമാ ബന്ധങ്ങളുണ്ടെന്നും ആങ്കറിങ്ങിനടക്കം അവസരങ്ങൾ നൽകാമെന്നും ‍ഇയാൾ ഇവരെ വിശ്വസിപ്പിച്ചു. രണ്ട് പേരെ മാത്രം തിരഞ്ഞെടുത്തതായും ഇന്റർവ്യൂ നടത്തണമെന്നും പറ‍​ഞ്ഞു വിളിച്ചു വരുത്തി. പീഡിപ്പിക്കപ്പെട്ട വിദ്യാർഥിനി മാത്രമാണ് എത്തിയത്. തുടർന്നു കാറിൽ കയറ്റി ലോഡ്ജ് മുറിയിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ചാവക്കാട്ടെ വീട്ടിൽ നിന്നു ഇയാൾ പിടിയിലായത്.

അസി. കമ്മിഷണർ കെ ലാൽജിയുടെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് സനലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT