റാഫ അതിര്‍ത്തിയില്‍ നിന്ന് ഗാസയിലേക്ക് പോകുന്ന ട്രക്കുകള്‍/എഎഫ്പി 
World

വടക്കന്‍ ഗാസയിലേക്ക് കടത്തിവിടില്ല; മരുന്നുകളുമായി വരുന്ന ട്രക്കുകള്‍ തെക്കന്‍ ഗാസയിലേക്ക് പോകണമെന്ന് ഇസ്രയേല്‍ സൈന്യം, ഇന്ധനം കൊണ്ടുവരാന്‍ അനുമതിയില്ല

അവശ്യ മരുന്നുകളുമായുള്ള ആദ്യ ട്രക്കുകള്‍ ഗാസയില്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

വശ്യ മരുന്നുകളുമായുള്ള ആദ്യ ട്രക്കുകള്‍ ഗാസയില്‍ എത്തി. ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന റാഫ ഗേറ്റ് ഈജിപ്ത് തുറന്നതിന് പിന്നാലെയാണ് ആദ്യ ലോഡുകള്‍ ഗാസയിലേക്ക് എത്തിയത്. 20 ട്രക്കുകളാണ് ഗാസയിലേക്ക് കടത്തിവിട്ടത്. 

മാനുഷിക സഹായങ്ങളുമായി വരുന്ന ട്രക്കുകള്‍ തെക്കന്‍ ഗാസയിലേക്ക് മാത്രമേ കടത്തിവിടുള്ളു എന്ന് ഇസ്രയേല്‍ സേന അറിയിച്ചു. വടക്കന്‍ ഗാസയിലേക്ക് ട്രക്കുകള്‍ കടക്കുന്നത് തടയും. 

അവശ്യ മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ഗാസയിലേക്ക് എത്തിക്കുന്നത്. ഇന്ധനം എത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയിട്ടില്ല. ചുരുങ്ങിയത് 2000 ട്രക്ക് അവശ്യ സാധനങ്ങള്‍ ഗാസയ്ക്ക് വേണമെന്ന് ലോകാരോഗ്യ സംഘടന അടിയന്തരസേവന ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടിലാണ്. ഇന്ധനവും മരുന്നുമില്ലാതെ ഗാസയില്‍ ഏഴ് പ്രധാന ആശുപത്രികളും 21 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു. മൊബൈല്‍ ടോര്‍ച്ചുകള്‍ തെളിച്ചാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മുറിവിന് വിനാഗിരിയാണ് ഡോക്ടര്‍മാര്‍ മരുന്നായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT