Hormuz വിഡിയോ സ്ക്രീൻഷോട്ട്
World

'ദൗർഭാ​ഗ്യകരം'; ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ദു​ബാ​യ്: ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

എന്നാൽ കൊല്ലപ്പെട്ടയാളുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. "കടലിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു.

കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുനവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു".- കോൺസുലേറ്റ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Indian citizen killed in Strait of Hormuz.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; 8 പ്രതികളെന്ന് എഫ്ഐആർ; 6 പേർ കസ്റ്റഡിയിൽ

ഹാവൂ... 'നാനാ ക്വാകു മന്ത്രവാദി' 'ശാപം' പിൻവലിച്ചു... ഹാരി കെയ്ൻ ഇനി ​ഗോളടിക്കും!

ഗൂഗിളില്‍ ഈ 4 കാര്യങ്ങള്‍ തിരയുമ്പോള്‍ ശ്രദ്ധിക്കുക; കൗതുകം ചിലപ്പോള്‍ നിയമക്കുരുക്കാകാം!

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ലോകകപ്പില്‍ സെമി പ്രതീക്ഷ

കണ്ണൂര്‍ കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി വിഷം കഴിച്ച് ആശുപത്രിയില്‍