പ്രതീകാത്മക ചിത്രം  
World

യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം; 4.3 തീവ്രത രേഖപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തെഹ്‌റാന്‍: യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനില്‍ ഭൂകമ്പം. തെക്കന്‍ ഇറാനിലെ ഗെരാഷ് മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മേഖലയില്‍ രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ മേഖലയില്‍ ശക്തമാണ്.

അതേസമയം തെഹ്റാനില്‍ നിന്ന് 800 കിലോമീറ്റര്‍ തെക്കുകിഴക്കായി കെര്‍മന്‍ വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 13 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഹെലികോപ്റ്ററുകള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Magnitude 4.3 earthquake hits Iran's Gerash amid escalating Israeli-US attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT