ഫയല്‍ ചിത്രം 
World

വിമാന താവളം തകര്‍ത്ത് റഷ്യ; മരിയൂപോളില്‍ ഷെല്ലാക്രമണം രൂക്ഷം; ഒഴിപ്പിക്കല്‍ വീണ്ടും നിര്‍ത്തി

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യന്‍ സേന ആക്രമണം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

യുക്രൈനിലെ മരിയൂപോളില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം വീണ്ടും തടസ്സപ്പെട്ടു. റഷ്യ ശക്തമായ ഷെല്ലാക്രമണം നടത്തുന്നെന്ന് യുക്രൈന്‍. കഴിഞ്ഞദിവസവും സമാനമായ സാഹചര്യമുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യന്‍ സേന ആക്രമണം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മരിയുപോള്‍ ഉള്‍പ്പെടെ പതിനാറിടത്ത് റഷ്യ ആക്രമണം തുടരുകയാണ്. മധ്യ യുക്രൈനിലെ വിനിറ്റ്‌സ്യ വിമാനത്താവളം റഷ്യന്‍ സേന തകര്‍ത്തു. ഇവിടെ എട്ടു റോക്കറ്റുകള്‍ പതിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. 

യുക്രൈനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഒഡേസയില്‍ റഷ്യ ആക്രമണം കടുപ്പിക്കാന്‍ പോകുന്നതായും സെലന്‍സ്‌കി പറഞ്ഞു. 'ഇതൊരു സൈനിക കുറ്റകൃത്യമാണ്, ചരിത്രത്തിന് നേരെയുള്ള കുറ്റകൃത്യമാണ്'സെലന്‍സ്‌കി പറഞ്ഞു.യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ നഗരമാണ് ഒഡേസ. കരിങ്കടലിന്റെ തീരത്തുള്ള ഈ നഗരത്തില്‍ നേരത്തെ റഷ്യ ആക്രമണം നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT