Spain prohibits the United States from using its joint military bases for any operations targeting Iran X
World

'ഈ മണ്ണില്‍ നിന്നു വേണ്ട'; ഇറാന് എതിരെ സൈനിക താവളങ്ങള്‍ വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍

സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമത്താവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്രസഭയുടെ കരാറുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ഇവ വിട്ടുനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍. തങ്ങളുടെ താവളങ്ങള്‍ ഇത്തരം സൈനിക നടപടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു.

സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമത്താവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്രസഭയുടെ കരാറുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ഇവ വിട്ടുനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ക്ക് മാത്രമല്ലാതെ ഇവിടെ നിന്ന് പിന്തുണ നല്‍കില്ലെന്ന് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളെയും സ്‌പെയിന്‍ അപലപിച്ചു.

സ്‌പെയിനിലെ താവളങ്ങളില്‍ നിന്ന് 15 അമേരിക്കന്‍ വിമാനങ്ങള്‍ പുറപ്പെട്ടതായി ഫ്‌ളൈറ്റ്് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴ് വിമാനങ്ങള്‍ ജര്‍മ്മനിയിലെ രാംസ്‌റ്റൈന്‍ വ്യോമതാവളത്തില്‍ ഇറങ്ങിയതായാണ് വിവരം. പ്രധാന യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്‌പെയിന്‍ മാത്രമാണ് അമേരിക്കന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നത്. ബ്രിട്ടന്‍ ആദ്യം വിമുഖത കാട്ടിയെങ്കിലും പശ്ചിമേഷ്യയിലെ ഊര്‍ജ്ജ വിതരണ ശൃംഖലയ്ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതോടെ തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കി. യൂറോപ്പിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മനിയും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Spain prohibits the United States from using its joint military bases for any operations targeting Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT