Donald Trump A P
World

ഞങ്ങളുടെ പരമോന്നത നേതാവ് ആകാമോ? ഇറാന്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്; 'നന്ദി, ഞാന്‍ ഇല്ല'

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാന്‍ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്ന വിചിത്രവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, ഈ ആവശ്യം താന്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ മകനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ആക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാന്റെ ക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം.

അതേസമയം, ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി രഹസ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വെടിനിര്‍ത്തലിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ട്രംപ് തന്നോട് തന്നെയാണോ ചര്‍ച്ച നടത്തുന്നതെന്ന് ഇറാന്റെ സൈനിക വക്താവ് പരിഹസിച്ചു.

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഉപാധികള്‍ ഇറാന്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ അഞ്ച് നിബന്ധനകളാണ് മുന്നോട്ടുവെച്ചത്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.

Trump claims Iran proposed making him Supreme Leader: I said, 'No, thank you'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വേറൊരു കാര്യം പറഞ്ഞൂന്നാണ് എന്‍റെ ഓര്‍മ'; അവധി വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

"ബാഹുബലി'ക്ക് ശേഷം മൂന്ന് വർഷത്തേക്ക് ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല; എന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദമേറിയ ദിവസങ്ങൾ'

'രഹസ്യഭാഗത്ത് ഒളിപ്പിച്ചു'; 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികള്‍ അടക്കം നാലുപേര്‍ പിടിയില്‍

'ഇന്‍ഡിഗോ ചതിച്ചു'; പിണറായിയുടെ യാത്ര മുടങ്ങി

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജു മേനോൻ ചിത്രം; 'അവറാച്ചൻ ആന്‍റ് സൺസ്' സെക്കന്‍റ് ലുക്ക്