വിവാഹേതര ബന്ധത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെടുത്ത് ഭാര്യ. ഫരീദാബാദ് സ്വദേശിയായ ഹനീഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹനീഫിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ഹനീഫ് ഉറക്കെ കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി ഹനീഫിനെ ആക്രമിച്ചതെന്നാണ് വിവരം. ഇയാള്‍ രണ്ടാം വിവാഹത്തിന് തയ്യാറായതും ആക്രമണത്തിന് കാരണമായതായി പറയപ്പെടുന്നു. ഹനീഫും ഭാര്യ സുമിയയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഹനീഫ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. മൂര്‍ഛയുള്ള ബ്ലേഡ് ഉപയോഗിച്ച് സുമിയ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു.
ഹനീഫിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന ഹനീഫിനെയാണ്. ഹനീഫ് നിലവിളിച്ച് ഓടുന്നതടക്കം സമീപത്തെ സിസിടിവിയില്‍ കാണാം. അയല്‍വാസികള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. അതേസമയം, ഈ വിഡിയോ കേരളത്തില്‍ നടന്ന സംഭവമാണെന്ന വ്യാജേനയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത സോഷ്യല്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച സുമിയയെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. അതേസമയം, ഹനീഫിന്റെ ജനനേന്ദ്രിയം വിജയകരമായി തുന്നിച്ചേര്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates