വലുത് - അജേഷ് പി എഴുതിയ കവിത malayalam poem AI Image
Pen Drive

വലുത് - അജേഷ് പി എഴുതിയ കവിത

അജേഷ് പി

ഓർമ്മകളിലെ

പുഴ

ഒളിച്ചിരിക്കുന്നത്

പുരാതനമായ

പാലത്തിന്റെ

അവശിഷ്ടങ്ങളുടെ

അടിയിലാകണം..

അവിടെ ഇടയ്ക്കിടെ

എന്നോ നിലച്ചുപോയ

ഒഴുക്കിന്റെ പ്രതിധ്വനി..

പുഴയെ

കാണാതാവുമ്പോൾ

നീ അസ്തമയ ചോപ്പുള്ള

സൂര്യനെ നോക്കി

തീരത്തുണ്ടായിരുന്നു.

ശബ്ദമുണ്ടാക്കി

നീ നടന്നകലാറുള്ള

വഴികളിൽ നിന്ന്

വീണു കിട്ടിയ

കൊലുസിന്റെ തൊങ്ങലുകൾ

അടയാളമായി

കൈകളിൽ തിളങ്ങുന്നു...

വെയിൽ രാകി വെളുപ്പിച്ച

മണൽ തരികൾ..

പുഴയെ നോക്കി നോക്കി

തിളക്കം വന്ന നിന്റെ കണ്ണുകൾ,

അങ്ങേക്കര നോക്കി

നീ ഉറക്കെ പാടിയ പാട്ടുകൾ,

പറഞ്ഞു കൊഴിച്ചുക്കളഞ്ഞ കിനാക്കൾ,

ദീർഘനേരത്തെ ചുംബനങ്ങൾ

കാണാതെയാവുമ്പോൾ

ഒരു മുടിയിഴയിലെ

ചൂണ്ടകൊളുത്തിൽ

നീ കോർത്തുകെണ്ടുപോയ

ഓർമ്മക്കെട്ടുകൾ

കാണാതായ പുഴ പോലെ

എത്രയോ വലുതാണ്..!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT