avasavyavastha malayalam poem by KT Soopy ചിത്രീകരണം :സചീന്ദ്രന്‍ കാറഡുക്ക,സമകാലിക മലയാളം
Malayalam Weekly

ആവാസവ്യവസ്ഥ

കെ.ടി. സൂപ്പിയുടെ കവിത

കെടി സൂപ്പി

നാല് ദശകങ്ങള്‍ക്കപ്പുറം

ഞങ്ങളുടെ കൂരയില്‍

കോഴികളും ആടുകളും

സസന്തോഷം വസിച്ചിരുന്നു.

കോഴിയമ്മയും മക്കളും

പറമ്പാകെ നിറഞ്ഞാടി.

പകല്‍ നേരത്ത്

പ്രാപ്പിടിയനെന്ന വാനസഞ്ചാരി

കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയായി.

സന്ധ്യയായാല്‍

കുറുക്കനെന്ന സൂത്രക്കാരനും.

ആടുകളുടെ കരച്ചില്‍

കോഴികള്‍ക്ക് കാവലാകും ചിലപ്പോള്‍.

ആ കരച്ചിലിന് പിന്നാലെ,

തൊടി കുലുക്കി,

കുറുക്കനോടുന്നുണ്ടാകും മിക്കപ്പോഴും.

കോഴികളപ്പോള്‍

ഒച്ചയുണ്ടാക്കി

കൂട്ടിലേക്ക് കയറും.

കുറുക്കന്‍

നിരാശനായി

ഇരുള്‍ ഭേദിച്ച് ഓരിയിടും.

രാവങ്ങനെ കനത്ത് തുടങ്ങും.

കോഴികളും ആടുകളും

എന്റെ കൊട്ടാരത്തിന്റെ കാവല്‍ക്കാരാണെന്നു കരുതി,

സധൈര്യം ഞാനുറങ്ങും.

സ്വപ്നങ്ങളില്‍ രാജകുമാരനാകും.

നേരം വെളുത്തപ്പോളുമ്മ പറഞ്ഞു:

ദാ,

രണ്ട് കോഴിക്കുട്ടികള്‍;

അവ ചത്തെന്ന് തോന്നുന്നു.

നീയൊരു കിണ്ണമെടുത്ത്

അവ രണ്ടിനേയും മുടിയതില്‍ പിന്നെ,

ഒന്ന് മുട്ടിനോക്ക്.

ചിലപ്പോള്‍ ജീവന്‍ വെച്ചേക്കും.

കിണ്ണത്തില്‍ നാദമുയര്‍ന്നപ്പോള്‍,

ആട്ടിന്‍കുട്ടികള്‍,

അകലെനിന്നും കരഞ്ഞു.

ഒപ്പം ഞാനും...

avasavyavastha malayalam poem by KT Soopy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT