Sports

''ഇനി ബൗളര്‍മാര്‍ റോബോട്ടുകളാണ്, വന്ന് എറിഞ്ഞ് പോവട്ടെ''

ഈ സമയം എടുക്കാന്‍ സാധിക്കുന്ന എല്ലാ മുന്‍കരുതലും എടുക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു. അതിനാല്‍ ബൗളര്‍മാര്‍ പന്ത് പഴയതാവുന്നത് വരെ കാത്തിരിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഉമിനീര് പന്തില്‍ പുരട്ടുന്നതിന് വിലക്കേര്‍പ്പെടുത്തിയാല്‍ ബൗളര്‍മാര്‍ റോബോട്ടുകളായി മാറുമെന്ന് പാക് പേസര്‍ വസീം അക്രം. വന്ന് പന്തെറിഞ്ഞ് പോവുക എന്നേ ഉണ്ടാവുകയുള്ളു. സ്വിങ് ലഭിക്കാതെ ഒന്നും ചെയ്യാനാവില്ല, അക്രം പറഞ്ഞു. 

ക്ഷമയോടെ പന്ത് പഴയതാവാന്‍ കാത്തിരിക്കണം. ഞാന്‍ കളിച്ചിരുന്ന സമയത്തായിരുന്നു എങ്കില്‍ ഈ പ്രശ്‌നം എന്നെ അലട്ടുമായിരുന്നു. പന്തില്‍ ഉമിനീര് പുരട്ടി തിളക്കും കൂട്ടി സ്വിങ് കണ്ടെത്തിയാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ ഈ സമയം എടുക്കാന്‍ സാധിക്കുന്ന എല്ലാ മുന്‍കരുതലും എടുക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു. അതിനാല്‍ ബൗളര്‍മാര്‍ പന്ത് പഴയതാവുന്നത് വരെ കാത്തിരിക്കണം...

വിയര്‍പ്പിനെ നമുക്ക് പൂര്‍ണമായും ആശ്രയിക്കാനാവില്ല. കൂടുതല്‍ വിയര്‍പ്പ് ഉപയോഗിച്ചാല്‍ അത് പന്തിന്റെ ഭാരം ഒരുപാട് കൂട്ടും. ഈ പ്രശ്‌നത്തെ മറികടക്കാന്‍ മറ്റൊരു വഴി അവര്‍ കണ്ടെത്തേണ്ടതുണ്ട്. വാസിലിനൊക്കെ ഉപയോഗിച്ചാല്‍ എത്രമാത്രം പന്തില്‍ സ്വിങ് കണ്ടെത്താനാവും? നമുക്ക് നോക്കാം. കാര്യങ്ങള്‍ എങ്ങനെയാവുമെന്ന് ഇംഗ്ലണ്ട്-വിന്‍ഡിസ് പരമ്പരയില്‍ നിന്ന് നമുക്ക് മനസിലാക്കാം.

പന്ത് ചുരണ്ടല്‍ നിയമവിധേയമാക്കുന്നത് എത്രമാത്രം പ്രാക്ടിറ്റലാവുമെന്നും അക്രം ചോദിക്കുന്നു. എപ്പോഴാണ് നിങ്ങള്‍ക്ക് പന്തില്‍ മാറ്റം വരുത്താനാവുക? ആദ്യ ഓവര്‍ മുതലോ? അതോ 20-25 ഓവറിന് ശേഷമോ? കളി ഇപ്പോള്‍ തന്നെ ബാറ്റ്‌സ്മാന് ഏറെ അനുകൂലവുമാണ്, അക്രം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത