ഇന്ത്യ 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും 
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും

സ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. അഹമ്മദാബാദിലാണ് ഗെയിംസ് നടക്കുക. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകുന്നത്. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നതെന്നതും പ്രത്യേകതയാണ്. 2010ല്‍ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായത്. പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സാങ്‌വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. 2036-ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

2030 Commonwealth Games Will Be Hosted By Ahmedabad, Confirms Commonwealth Sport General Assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

'ചേലക്കുറിമാനം പതക്കമില്ലാ.. ചേലില്‍ അണിഞ്ഞിവള്‍...' മാപ്പിളപ്പാട്ടിനൊപ്പം ചുവടുവച്ച് സ്ഥാനാര്‍ഥികള്‍ - വിഡിയോ

'പിസാസ് 2 സ്ക്രിപ്റ്റിൽ എന്റെ ന്യൂഡ് രം​ഗങ്ങൾ ഉണ്ടായിരുന്നു; ചെയ്യാൻ എനിക്ക് മടി തോന്നിയില്ല'

പറയാനുള്ളത് റിലീസിന് ശേഷം പറയാമെന്ന് ബാദുഷ; വാങ്ങിയ കാശ് കൊടുത്തിട്ട് വാ തുറന്നാല്‍ മതിയെന്ന് സോഷ്യല്‍ മീഡിയ

30കാരന് 60 വയസാകുമ്പോള്‍ നാലു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT