റഹ്മത്ത് ഷാ 
Sports

ഗില്ലിനെ പിന്നിലാക്കി, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്ര നേട്ടത്തിലെത്തി അഫ്ഗാന്‍ ക്യാപ്റ്റന്‍

റാങ്കിങ്ങില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യന്‍ താരങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്ലിനും ഋഷഭ് പന്തും റാങ്കിങ് താഴ്ന്നപ്പോള്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ റഹ്മത്ത് ഷാ ചരിത്ര നേട്ടത്തിലെത്തി. ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്ന ആദ്യത്തെ അഫ്ഗാന്‍ താരമായി റഹ്മത്ത് ഷാ.

ഷാര്‍ജയില്‍ സിംബാബ്വെക്കെതിരെ നടന്ന ഒന്നാം ടെസ്റ്റില്‍ താരം നേടിയ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് റാങ്കിങ്ങില്‍ താരത്തെ ചരിത്ര നേട്ടത്തിലെത്തിച്ചത്. 173 റണ്‍സിന്റെ മിന്നും പ്രകടനത്തോടെ, റഹ്മത് ഷാ ഏഴാം റാങ്കിലേക്ക് കുതിച്ചു.

റാങ്കിങ്ങില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യന്‍ താരങ്ങളാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലാണുള്ളത്. പന്തിന് 713 റേറ്റിങ് പോയിന്റും ഗില്ലിന് 697 പോയിന്റാണുള്ളത്. ഇരുവരും പട്ടികയില്‍ ഓരോ സ്ഥാനം വീതം താഴേക്ക് ഇറങ്ങി. മറ്റൊരു ഇന്ത്യന്‍ താരമായ യശസ്വി ജയ്സ്വാള്‍ 13-ാം സ്ഥാനത്താണുള്ളത്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് റാങ്കിങ്ങില്‍ മുന്നിലുള്ളത്. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമ, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തൊട്ടുപിന്നിലുണ്ട്.

Afghan captain reaches historic milestone in ICC Test rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

'നസ്രിയ–ഫഹദ് ചിത്രം വരും, നിങ്ങൾ പ്രാർഥിക്കണം'; ആരാധകർക്ക് ആവേശം പകർന്ന് നസ്രിയയുടെ മറുപടി

SBI-യിൽ സെക്യൂരിറ്റി മാനേജർ ആകാം; ശമ്പളം 1.05 ലക്ഷം രൂപ, 60 ഒഴിവുകൾ

നടത്തത്തിനിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു; ഉടമയ്ക്ക് കുത്തേറ്റു, ജീവനക്കാരന്റെ മേൽ തിളച്ച എണ്ണയൊഴിച്ചു