അന്‍വയ്, ദ്രാവിഡ്  
Sports

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യ എ, ഇന്ത്യ ബി അണ്ടര്‍ 19 ടീമുകളും അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീമും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി യുവപ്രതിഭ വിഹാന്‍ മല്‍ഹോത്രയെ തെരഞ്ഞെടുത്തു. ഹൈദരാബാദിന്റെ മലയാളി താരം ആരോണ്‍ ജോര്‍ജാണ് ഇന്ത്യ ബി അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍.

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് ഇന്ത്യ ബി ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പറായാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 17 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍. എ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഇനാനാണ് ടീമിലെ ഏക മലയാളി താരം.

നവംബര്‍ 17 മുതല്‍ 30 വരെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ടൂര്‍ണമെന്റ്. വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇന്ത്യ എ ടീമിനൊപ്പമായതിനാലാണ് വിഹാന്‍ മല്‍ഹോത്രയെ ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുന്തുവാണ് വൈസ് ക്യാപ്റ്റന്‍. വേദാന്ത് ത്രിവേദിയാണ് ബി ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

Anvay Dravid, son of cricket legend Rahul Dravid, selected for India U19 B squad for the upcoming Tri-Nation Series in Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

കടം കൊടുത്ത പണം തിരിച്ച് ചോദിച്ചു, അയാളുടെ കൊടും ചതിയില്‍ നഷ്ടമായത് എആര്‍എം അടക്കമുള്ള സിനിമകള്‍; വെളിപ്പെടുത്തി ഹരീഷ് കണാരന്‍

ഐടിഐ പാസായോ?, ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 405 ഒഴിവുകൾ, അവസാന തീയതി നവംബർ 15

മെംബറുടെ ശമ്പളം എത്ര?, മേയര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്ക് ഇങ്ങനെ

ദിവസവും ഒരു ഗ്രാമ്പൂ വീതം കഴിക്കൂ, ആരോ​ഗ്യത്തിന് ഏറെ നല്ലത്

SCROLL FOR NEXT