നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ ഹോക്കി പോരാട്ടങ്ങളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. വനിതകള്‍ ഉസ്‌ബെക്കിസ്ഥാനെ 19- 0 എന്ന സ്‌കോറിന് തകര്‍ത്തപ്പോള്‍ പുരുഷ ടീം ഇന്തോനേഷ്യയെ 13-1നും തകര്‍ത്ത് ഗംഭീരമായി തുടങ്ങി.
പുരുഷ പോരാട്ടത്തില്‍ കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യന്‍ മുന്നേറ്റം. അവസാന ക്വര്‍ട്ടറില്‍ അതിവേഗം മൂന്ന് ഗോളുകള്‍ ഇന്ത്യ അടിച്ചുകൂട്ടിയാണ് 13-1 എന്ന സ്‌കോറില്‍ മത്സരം അവസാനിപ്പിച്ചത്.
നിലവിലെ സ്വര്‍ണ ജേതാക്കള്‍ കൂടിയായ ഇന്ത്യ ഇനി വരാന്‍ പോകുന്ന എതിരാളികള്‍ക്കും പ്രകടന മികവിലൂടെ മുന്നറിയിപ്പും നല്‍കി. ദിൽപ്രീത് സിങ് ഇന്ത്യക്കായി നാല് ഗോളുകൾ നേടി.
റെക്കോര്‍ഡ് വിജയത്തോടെയാണ് വനിതകളുടെ മുന്നേറ്റം. ദീപികയാണ് താരമായത്. 8 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 5 എണ്ണം പിറന്നത് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഒരു മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡും ദീപികയുടെ പേരിലായി.
ഏഷ്യന്‍ ഗെയിംസില്‍ വനിതാ പോരില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയം കൂടിയാണിത്. 1982ല്‍ ഹോങ്കോങിനെ 22-0ത്തിനു തകര്‍ത്തതാണ് റെക്കോര്‍ഡില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് 2018 ഏഷ്യന്‍ ഗെയിംസില്‍ കസാഖിസ്ഥാനെ 21-0ത്തിന് തകര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates