അലന്‍ ഡേവിഡ്‌സണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍ 
Sports

അലന്‍ ഡേവിഡ്‌സന്‍ അന്തരിച്ചു, വിടവാങ്ങിയത് ഒരു ടെസ്റ്റില്‍ 100 റണ്‍സും 10 വിക്കറ്റും നേടിയ ആദ്യ താരം

ഒരു ടെസ്റ്റില്‍ 100 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കിയ ആദ്യ താരം അലന്‍ ഡേവിഡ്‌സന്‍(92) വിടവാങ്ങി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഒരു ടെസ്റ്റില്‍ 100 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കിയ ആദ്യ താരം അലന്‍ ഡേവിഡ്‌സന്‍(92) വിടവാങ്ങി. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് അലണ്‍ ഡേവിഡ്‌സണിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. 

ന്യൂ സൗത്ത് വെയ്ല്‍സിന്റെ ഓള്‍റൗണ്ടറായിരുന്നു അലന്‍. ഇടംകയ്യന്‍ സ്വിങ് ബൗളറായ അദ്ദേഹം ഓസ്‌ട്രേലിയക്ക് വേണ്ടി 186 വിക്കറ്റും 1328 റണ്‍സും നേടി. 44 ടെസ്റ്റുകളാണ് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത്. 2011ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലേക്കും അദ്ദേഹത്തിന്റേ പേരെത്തി. 

1960ല്‍ ഒരു ടെസ്റ്റില്‍ 100 റണ്‍സൂം 10 വിക്കറ്റും

1953ലെ ആഷസ് പരമ്പരയിലാണ് അലന്‍ ഡേവിഡ്‌സന്‍ ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 1960ലാണ് ഒരു ടെസ്റ്റില്‍ 100 റണ്‍സും 10 വിക്കറ്റും വീഴ്ത്തുന്ന ആദ്യ താരമെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. 44,80 എന്നീ സ്‌കോറുകളാണ് അന്ന് രണ്ട് ഇന്നിങ്‌സിലുമായി അലന്‍ ഡേവിഡ്‌സന്‍ നേടിയത്. ആദ്യത്തെ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമത്തേതില്‍ ആറും വിക്കറ്റ് വീഴ്ത്തി. 

61 വര്‍ഷം മുന്‍പ് ബ്രിസ്‌ബേനില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു അലന്‍ ഡേവിഡ്‌സണിന്റെ ഈ നേട്ടം. പരിക്കേറ്റ വിരലുമായി അന്ന് കളിച്ച അലന്‍ അവസാന ദിനം 80 റണ്‍സോടെ പിടിച്ചു നിന്നാണ് കളി സമനിലയിലാക്കാന്‍ ഓസ്‌ട്രേലിയയെ സഹായിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT