BCB faces double blow after ICC action and High Court criticism  file
Sports

ബംഗ്ലാദേശിന് കഷ്ടകാലമോ?, ടി20 ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

ബിസിബിയെ അതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബംഗ്ലാദേശ് ഹൈക്കോടതിയും രംഗത്ത് എത്തി

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ടി20 ലോകകപ്പില്‍ നിന്നും ഐസിസി ബംഗ്ലാദേശിനെ പുറത്താക്കിയതിന് പിന്നാലെ കനത്ത തിരിച്ചടികളാണ് ബിസിബി നേരിടുന്നത്. ടൂർണമെന്റിന് ശേഷം ഐസിസി ബംഗ്ലാദേശിനെതിരെ നടപടികൾ എടുത്തേക്കുമെന്ന് സൂചനകളുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരയുന്ന ബോർഡിന് സാമ്പത്തിക വിലക്ക് വരെ ഏർപ്പെടുത്തിയേക്കാം. അതിനിടെ ബിസിബിയെ അതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബംഗ്ലാദേശ് ഹൈക്കോടതിയും രംഗത്ത് എത്തി.

ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റർമാർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ ക്രിക്കറ്റ് ബോർഡ് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. കൃത്യമായി നടപടി സ്വീകരിക്കാൻ അധികാരമുള്ള ബോർഡ് അത് ചെയ്തില്ല. ഇത് അനീതിയാണെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ ജഹാനാര ആലം തന്റെ കരിയറിൽ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇടനിലക്കാരെ ഉപയോഗിച്ച് ബോർഡുമായി ബന്ധപ്പെട്ടവർ തന്നെ ലൈംഗിക ആവശ്യങ്ങൾക്കായി സമീപിച്ചിരുന്നു. അവരുടെ ആവശ്യം താൻ നിരാകരിച്ചതോടെ കടുത്ത അപമാനമാണ് നേരിടേണ്ടി വന്നത്. തുടർന്ന് ബോർഡിന് പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല എന്നും ഒരു അഭിമുഖത്തിൽ ജഹാനാര വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ബിസിബിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ജഹാനാര വെളിപ്പെടുത്തിയിരുന്നു.

Sports news: BCB faces double blow after ICC action and High Court criticism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

എറണാകുളത്ത് ചിക്കുൻ​ഗുനിയ വ്യാപിക്കുന്നു, പ്രതിരോധവും ലക്ഷണവും

'കുലപുരുഷന്മാർക്ക് അത്ര ദഹിച്ചിട്ടില്യ! ഇവളുമാർക്കൊക്കെ എന്ത് കഥ ?'; 'വാഴ 3' പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി പോറ്റിക്ക് മുമ്പും തട്ടിപ്പ്, 2012 ല്‍ ശബരിമല കൊടിമരത്തില്‍ സ്വര്‍ണ്ണ പെയിന്റടിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ട്

SCROLL FOR NEXT