BCCI  
Sports

ബിസിസിഐയ്ക്ക് 'വിവരാവകാശം' ബാധകമല്ല

പുതിയ കേന്ദ്ര കായിക ബില്ലിൽ വീണ്ടും ഭേദ​ഗതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കി പുതിയ കേന്ദ്ര കായിക ബില്ലിൽ വീണ്ടും ഭേദ​ഗതി. ജൂലൈ 23നു ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ രാജ്യത്തെ എല്ലാ കായിക സംഘടനകളേയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു.

എന്നാൽ ഇതിനെതിരെ ബിസിസിഐ എതിർപ്പ് ഉയർത്തിയതോടെയാണ് സർക്കാർ ഭേദ​ഗതി വരുത്തിയത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥയാണ് ഒഴിവാക്കിയത്.

വിവരാവകാശ നിയമപ്രകാരം സർക്കാരിൽ നിന്നു ​ഗണ്യമായ സായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാകു എന്നു കായികമന്ത്രാലയം വ്യക്തമാക്കി. ബിസിസിഐ സർക്കാരിൽ നിന്നു സഹായധനം കൈപ്പറ്റുന്നില്ല.

ഇക്കാര്യം ഉയർത്തിയാണ് ബിസിസിഐ എതിർപ്പുയർത്തിയത്. ഏതാണ്ട് 18,760 കോടി രൂപ ആസ്തിയുള്ള കായിക സംഘടനയാണ് ബിസിസിഐ.

In a key reform, the amended Sports Bill limits RTI coverage to bodies receiving government funding. This offers relief to the BCCI, which runs independently of state support. The move ends ambiguity over its RTI applicability.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

SCROLL FOR NEXT