റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 
Sports

ലഖ്‌നൗവിനെതിരെ എറിഞ്ഞു പിടിച്ചു; ബംഗളൂരുവിന് 147 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 147 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 146 റണ്‍സ് എടുക്കുന്നതിനിടെ ലഖ്‌നൗ ഓള്‍ ഔട്ടായി. ബംഗളൂരുവിനായി റാസിഖ് സലാം ദര്‍ നാലും ഭുവനേഷ്വര്‍ കുമാര്‍ 3 വിക്കറ്റും നേടി ആര്‍സിബിയുടെ ബൗളിങ് ആക്രമണം ഏറ്റെടുത്തതോടെയാണ് ലഖ്‌നൗവിന് കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങേണ്ടി വന്നത്.

28 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ മുകുള്‍ ചൗദരിയാണ് എല്‍സ്ജിയുടെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 40 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും, 24 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ ബദോനിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഭേദപ്പെട്ട തുടക്കമാണ് മാര്‍ഷ് - എയ്ഡന്‍ മാര്‍ക്രം (12) സഖ്യം ലഖ്‌നൗവിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ മാര്‍ക്രം പുറത്തായി. റാസിഖിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്ത്, കയ്യില്‍ ഏറുകൊണ്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പകരമെത്തിയ നിക്കോളാസ് പുരാനാവാട്ടെ (1) നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി ലക്നൗ. പിന്നീട് മാര്‍ഷ് - ആയുഷ് ബദോനി (38) സഖ്യം 36 റണ്‍സ് ചേര്‍ത്ത് ലഖ്‌നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

എന്നാല്‍ മാര്‍ഷിനെ ബൗള്‍ഡാക്കി ക്രുനാല്‍ പാണ്ഡ്യ ലഖ്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അബ്ദുള്‍ സമദ് (0) നേരിട്ട രണ്ടാം പന്തില്‍ തന്നെ മടങ്ങി. പിന്നാലെ ബദോനിയും. ശേഷം റിഷഭ് പന്ത് (1) തിരിച്ചെത്തിയെങ്കിലും ഒരു റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മുകുള്‍ ചൗധരി നേടിയ 39 റണ്‍സാണ് പിന്നീട് ലക്നൗവിന് തുണയായത്. ജോര്‍ജ് ലിന്‍ഡെ (7), മഹുമ്മദ് ഷമി (0), ആവേശ് ഖാന്‍ (1) എന്നിവരുടെ വിക്കറ്റുകളും ലക്നൗവിന് നഷ്ടമായി. ദിഗ്വേഷ് സിംഗ് രാതി (0) പുറത്താവാതെ നിന്നു.

ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ച ലഖ്‌നൗവിന് അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. തുടരെ വിക്കറ്റുകള്‍ പോയതോടെ സ്‌കോറിങ് വേഗം കുറഞ്ഞ് ഓള്‍ഔട്ട് ആകുകയായിരുന്നു.

Bengaluru set 147-run target against Lucknow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

ഭരത് പിജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു

വേനലവധിയില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ വേണ്ട; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ശിവന്‍കുട്ടി

ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം, ബില്‍ ആധിപത്യത്തിനുള്ള കുറുക്കുവഴിയെന്ന് മുഖ്യമന്ത്രി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT