ഫോട്ടോ: ട്വിറ്റർ 
Sports

'ചാമ്പിയേക്ക്'; കേരള ബ്ലാസ്റ്റേഴ്‌സിനോട് സഞ്ജു സാംസണ്‍

നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞും ടീമിനോടുള്ള ഇഷ്ടം സഞ്ജു വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

എസ്എല്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി. കിരീട പോരിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത് കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സമയം ബ്ലാസ്‌റ്റേഴ്‌സിന് ആശംസ നേര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. 

'കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍, ചാമ്പിയേക്ക്' എന്നാണ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന സംഘത്തിനോട് സഞ്ജു പറയുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വീഡിയോ പങ്കുവെച്ചാണ് സഞ്ജു ആശംസ നേരുന്നത്. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞും ടീമിനോടുള്ള ഇഷ്ടം സഞ്ജു വ്യക്തമാക്കിയിരുന്നു. 

ഐപിഎല്ലിന് ഒരുങ്ങുകയാണ് സഞ്ജു ഇപ്പോള്‍. മാര്‍ച്ച് 29ന് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ മികച്ച കളിക്കാരില്ലാത്തതാണ് രാജസ്ഥാന്റെ പിന്നോട്ട് പോക്കിന് കാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ മികച്ച കളിക്കാരെ ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ ഒരുങ്ങിയിരിക്കുന്നത്. 

ഇത് മൂന്നാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടക്കുന്നത്. കന്നി കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കല്‍ കൂടി കാലിടറി വീഴില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2014ല്‍ ഇഞ്ചുറി ടൈമിലെ ഗോളിലും 2016ല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലുമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ വീണത്. ഇത്തവണ കിരീടവുമായി ടീം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT