ബുംറ (Bumrah) യുടെ യോർക്കറിൽ ക്ലീൻ ബൗൾ‍ഡായി ക്രീസിൽ വീഴുന്ന വാഷിങ്ടൻ സുന്ദർ x
Sports

ഐപിഎല്ലിലെ ഏറ്റവും മികച്ച പന്ത്! വാഷിങ്ടനെ 'വീഴ്ത്തിയ' ബുംറയുടെ കിണ്ണംകാച്ചി യോര്‍ക്കര്‍ (വിഡിയോ)

ആരാധകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിച്ച് ബുംറ

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഒരിക്കല്‍ കൂടി ആരാധകരെ വിസ്മയിപ്പിച്ച് മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ (Bumrah) യുടെ യോര്‍ക്കര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ വാഷിങ്ടന്‍ സുന്ദറിനെ പുറത്താക്കിയ ബുംറയുടെ യോര്‍ക്കറാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച പന്ത് എന്നാണ് ആരാധകര്‍ ഈ പ്രകടനത്തിനു മാര്‍ക്കിടുന്നത്.

എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു നിര്‍ണായക ജയമൊരുക്കുന്നതില്‍ ജസ്പ്രിത് ബുംറയുടെ ബൗളിങിനു വലിയ പങ്കുണ്ട്. താരം 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. സായ് സുദര്‍ശനൊപ്പം ഗുജറാത്ത് ഇന്നിങ്‌സിനെ മുന്നോട്ടു നയിക്കുന്നതിനിടെയാണ് വാഷിങ്ടന്‍ സുന്ദര്‍ ബുംറയുടെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയത്.

ഉജ്ജ്വലമായൊരു യോര്‍ക്കറാണ് ബുംറ വാഷിങ്ടന്‍ സുന്ദറിനെതിരെ എറിഞ്ഞത്. ഈ പന്തില്‍ താരത്തിന്റെ എല്ലാ പ്രതിരോധവും തകര്‍ന്നു പന്ത് കുറ്റി തെറിപ്പിച്ചു. ഈ പന്തില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ വാഷിങ്ടന്‍ സുന്ദര്‍ ക്രീസില്‍ വീണു പോകുന്നുണ്ട്.

മിന്നും ഫോമില്‍ ബാറ്റ് വീശിയ സായ് സുദര്‍ശനു കരുത്തുറ്റ പിന്തുണയാണ് വാഷിങ്ടന്‍ സുന്ദര്‍ നല്‍കിയത്. ഇരുവരും ക്രീസില്‍ നിന്ന ഘട്ടത്തില്‍ ഗുജറാത്ത് വിജയ പ്രതീക്ഷയിലുമായിരുന്നു. അതിനിടെയാണ് കളിയില്‍ ട്വിസ്റ്റ് വരുത്തിയുള്ള ബുംറയുടെ ബൗളിങ്.

14ാം ഓവറിലെ മൂന്നാം പന്തിലാണ് ബുംറ വാഷിങ്ടന്‍ സുന്ദറിനെ മടക്കിയത്. ഈ ഘട്ടത്തില്‍ താരം 24 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 48 റണ്‍സുമായി ക്രീസില്‍ തുടരുകയായിരുന്നു. താരം പുറത്തായതിനു പിന്നാലെ ഗുജറാത്ത് കളിയും കൈവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT