Rijon Jose x
Sports

ബൈക്കുകൾ കൂട്ടിയിടിച്ചു; കാലിക്കറ്റ് എഫ്‌സി താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

ഒപ്പം സഞ്ചരിച്ച സഹ താരം ​ഗനി അഹമ്മദ് നി​ഗമിന് ​ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിയായ റിജോണ്‍ ജോസിന് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പം സഞ്ചരിച്ച സഹതാരം ഗനി അഹമ്മദ് നിഗമിനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുക ആയിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള ടീമുകൾക്കായും കളിച്ചു. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച താരമാണ്.

Calicut FC footballer Rijon Jose dies in a bike accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി

നേതാവിനെ അപമാനിച്ച് റീല്‍സ്; യുവാവിനെ പിടികൂടി ഓഫീസില്‍ എത്തിച്ചു; 'പാര്‍ട്ടി രീതീ'യില്‍ മാപ്പു പറയിച്ചു

പരിസ്ഥിതി ലോല മേഖല: ഇടുക്കിയിലെ പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ; ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിനെതിരെ പ്രമേയം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ