സഞ്ജു സാംസണ്‍ 
Sports

'കളത്തിലിറങ്ങിയത് ലാലേട്ടന്‍ ആറ്റിറ്റ്യൂഡില്‍'; ഏത് റോളും ചെയ്യാന്‍ തയ്യാറെന്ന് സഞ്ജു

ഫൈനലില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ പതുക്കെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്നും സഞ്ജു പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഏഷ്യ കപ്പില്‍ സമ്മര്‍ദ്ദങ്ങളെ അവസരങ്ങളായാണ് കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ടീമിനായി ഏത് റോളും, പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഷാര്‍ജ സക്‌സസ് പോയന്റ് കോളജില്‍ നല്‍കിയ സ്വീകരണത്തില്‍ സഞ്ജു മാധ്യമങ്ങളോട് സഞ്ജു പറഞ്ഞു.

ഫൈനലിലെ റോള്‍ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ആണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഫൈനലില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ പതുക്കെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനായിരന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്നും സഞ്ജു പറഞ്ഞു.

ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ ചെയ്യുക എന്നതാണ് പ്രധാനം. ഇത് മനസ്സില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല. ഏഷ്യാ കപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും സഞ്ജു പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇടം കിട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന ചോദ്യത്തിന് ഇടം കിട്ടിയാല്‍ സന്തോഷമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഏഷ്യാ കപ്പ് ഫൈനലില്‍ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു തിലക് വര്‍മക്കൊപ്പം 57 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി സഞ്ജു അവസരം നന്നായി വിനിയോഗിച്ചിരുന്നു.

Sanju Samson after Asia Cup, says he is ready to play in any position

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

വിചാരിക്കാത്ത അധിക ചെലവുകള്‍ ഉണ്ടാകും, ഈ നക്ഷത്രക്കാര്‍ക്ക് ദൈവാധീനം കുറഞ്ഞ കാലം

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

SCROLL FOR NEXT