Chennai Super Kings Begin IPL Camp as MS Dhoni Joins Preparations Chennai Super Kings/x
Sports

'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ )

നിലവിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം കളിക്കുന്ന സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവർ ടൂർണമെന്റ് അവസാനിച്ചതിന് ശേഷം ടീമിനൊപ്പം ചേരും.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎൽ ഒരുക്കങ്ങളുടെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാംപിന് തുടക്കമായി. ക്യാംപില്‍ പങ്കെടുക്കാനായി എം എസ് ധോനി ചെന്നൈയിൽ എത്തി. ഹോട്ടലിൽ താരത്തിന് ഗംഭീര സ്വീകരണമാണ് ടീം മാനേജ്‍മെന്റ് നൽകിയത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ ധോനി കളിക്കുമെന്ന് ടീം സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചെന്നൈയിലെ ക്ലബ്ബിന്റെ ഹൈ-പെർഫോർമൻസ് സെന്ററിലാണ് ക്യാംപ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ഇന്ത്യൻ താരങ്ങൾ ആകും ക്യാംപിൽ പങ്കെടുക്കുക. നിലവിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം കളിക്കുന്ന സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവർ ടൂർണമെന്റ് അവസാനിച്ചതിന് ശേഷം ടീമിനൊപ്പം ചേരും. രഞ്ജി ട്രോഫി ഫൈനലിൽ കളിച്ച ശ്രേയസ് ഗോപാലും പിന്നീട് റിപ്പോർട്ട് ചെയ്യും

ടി20 ലോകകപ്പ് അവസാനിച്ചതിന് ശേഷം വിദേശ താരങ്ങളും പരിശീലകരും ടീമിനൊപ്പം ചേരും. ആദ്യ ഘട്ട ക്യാമ്പ് സഹപരിശീലകരായ ശ്രീധരൻ ശ്രീരാം, രാജീവ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും നടത്തുക. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് വിദേശ താരങ്ങൾ ടീമിനൊപ്പം ചേരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ഇത്തവണത്തെ ഐപിഎൽ സീസൺ മാർച്ച് 28-ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ .

Chennai Super Kings Begin IPL Camp as MS Dhoni Joins Preparations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT