ഡിങ് ലിറൻ- ​ഗുകേഷ് പോരാട്ടം  എക്സ്
Sports

ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; രണ്ടാം മത്സരത്തില്‍ സമനില പിടിച്ച് ഗുകേഷ്

ആദ്യ പോരാട്ടത്തില്‍ ഡിങ് ലിറന്‍ വിജയിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

സിംഗപുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷ് തിരിച്ചെത്തി. നിലവിലെ ലോക ചാംപ്യന്‍ ഡിങ് ലിറനുമായുള്ള പോരാട്ടത്തിന്റെ രണ്ടാം മത്സരത്തില്‍ ഗുകേഷ് സമനില പിടിച്ചു. 23 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിയാന്‍ ഇരു താരങ്ങളും തീരുമാനിച്ചത്.

ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ഇന്ന് ഗുകേഷ് രണ്ടാം മത്സരത്തിനു ഇരുന്നത്. കറുത്ത കരുക്കളുമായി കളിച്ചാണ് ഇന്ത്യന്‍ താരം സമനില പിടിച്ചത്. പത്ത് മത്സരങ്ങളാണ് ലോക ചാംപ്യന്‍ നിര്‍ണയിക്കാന്‍ അരങ്ങേറുന്നത്.

ലോക ചെസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടവുമായാണ് 18കാരനായ ഗുകേഷ് മത്സരിക്കുന്നത്. ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും താരത്തിനു മുന്നിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT