വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് സിറാജിനെ പ്ലെയിങ് ഇലവനില്‍ നിന്നു ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. വിദേശ പിച്ചില്‍ തിളങ്ങുന്ന പരിചയസമ്പന്നനായ താരത്തെ പേസ് അനുകൂല പിച്ചില്‍ കളിപ്പിക്കാത്തതിനെ മുന്‍ താരങ്ങളടക്കം ചോദ്യം ചെയ്തു. ഇപ്പോഴിതാ താരത്തെ ഒഴിവാക്കിയതിന്റെ പേരില്‍ രാഷ്ട്രീയ തര്‍ക്കവും അരങ്ങേറുകയാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് വിഷയത്തില്‍ നേര്‍ക്കുനേര്‍ വന്നത്.
മികച്ച റെക്കോര്‍ഡും ദുഷ്‌കര സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് വിജയിപ്പിച്ച ചരിത്രമുണ്ടായിട്ടും സിറാജിനെ ഒഴിവാക്കിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ മതപരമായ സ്വത്വമാണ് കാരണം എന്നു കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് ആരോപിച്ചു. 'അദ്ദേഹത്തിന്റെ പേര് മുഹമ്മദ് സിറാജ് എന്നാണ്. അതുതന്നെയാണ് ടീമില്‍ നിന്നു ഒഴിവാക്കാനുള്ള കാരണം. മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ ഇടം ലഭിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് കാരണം. വിവേചനം വ്യക്തമല്ലേ'- എംപി ചൂണ്ടിക്കാട്ടി.
അതേസമയം എംപിയുടെ ഈ അഭിപ്രായത്തിനെതിരെ ബിജെപി രംഗത്തെത്തി. ക്രിക്കറ്റില്‍ പോലും കോണ്‍ഗ്രസ് ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പുണ്ടാക്കുകയാണ്. ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കാനും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനും കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്നു ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. 'മുഹമ്മദ് സിറാജിനെ മാത്രമല്ല ഒഴിവാക്കിയത്. രവീന്ദ്ര ജഡേജയേയും ഒഴിവാക്കിയിട്ടുണ്ട്. ഓരോ ക്രിക്കറ്റ് താരവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജേഴ്‌സിയാണ് അണിയുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക'- പ്രദീപ് ഭണ്ഡാരി
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി തിളങ്ങിയ താരമാണ് സിറാജ്. ഇന്ത്യ പരമ്പര 2-2നു സമനിലയില്‍ പിടിച്ചപ്പോള്‍ അതില്‍ നിര്‍ണായകമായതും സിറാജിന്റെ ബൗളിങ് കൂടി മികവ് പുലര്‍ത്തിയതിനാലാണ്. എന്നാല്‍ മൂന്ന് മാസം മുന്‍പ് ശ്രീലങ്കക്കെതിരെ അരങ്ങേറിയ ടെസ്റ്റില്‍ താരം ഫോം ഔട്ടായിരുന്നു. ഇതാകാം ഒഴിവാക്കിയതിനു കാരണം എന്നാണ് ടീമിനോടു അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates