ലവ്പ്രീത് സിങ്  X
Sports

ഭാരോദ്വഹനത്തില്‍ ലവ്പ്രീത് സിങ്ങിന് വെള്ളി, ഡിസ്‌കസില്‍ സീമയ്ക്ക് വെങ്കലം; മെഡല്‍ പട്ടികയില്‍ ഇന്ത്യ പത്താമത്

ഇന്ത്യന്‍ ബോക്സിങ് സംഘം രാജ്യത്തിനായി 10 മെഡലുകള്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ +110 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലവ്പ്രീത് സിങ് വെള്ളി മെഡല്‍ സ്വന്തമാക്കി. സ്‌നാച്ച് വിഭാഗത്തില്‍ 176 കിലോഗ്രാം ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റിക്കോര്‍ഡ് കുറിച്ച ലവ്പ്രീത്, ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 212 കിലോഗ്രാം കൂടി ഉയര്‍ത്തി ആകെ 388 കിലോഗ്രാം ഭാരമാണുയര്‍ത്തിയത്. നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായെങ്കിലും ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. ന്യൂസിലാന്‍ഡിന്റെ ഡേവിഡ് ലിറ്റി (389 കിലോഗ്രാം) അവസാന ശ്രമത്തില്‍ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമ കാലിരാംന വെങ്കല മെഡല്‍ നേടി. 58.65 മീറ്റര്‍ ദൂരം എറിഞ്ഞാണ് സീമ വെങ്കലം ഉറപ്പിച്ചത്. ഇന്ത്യയുടെ തന്നെ നിധി റാണിയുമായി (57.10 മീറ്റര്‍) നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് സീമ മൂന്നാം സ്ഥാനം നേടിയത്. ജമൈക്കയുടെ സമന്ത ഹാളിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്ര, രോഹിത് യാദവ്, യാഷ് വീര്‍ സിങ് എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടി.

ഡെക്കാത്ത്ലണില്‍ അഞ്ചിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ താരം തേജസ്വിന്‍ ശങ്കര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യന്‍ ബോക്സിങ് സംഘം രാജ്യത്തിനായി 10 മെഡലുകള്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്. എട്ടാം ദിനം അവസാനിക്കുമ്പോള്‍ 3 സ്വര്‍ണവും 10 വെള്ളിയും 4 വെങ്കലവും ഉള്‍പ്പെടെഇന്ത്യ 17 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മെഡല്‍ പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. 110 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട്, കാനഡ, സ്‌കോട്ട്‌ലന്‍ഡ്, നൈജീരിയ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകള്‍.

CWG 2026: Lovepreet Singh Sets Games Record, Bags Silver; Bronze For Seema Kaliramna In Discus Throw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല