ബ്രസീല്‍ താരങ്ങള്‍ക്കൊപ്പം നെയ്മറുടെ പരിശീലനം/ഫോട്ടോ: എഎഫ്പി 
Sports

മാര്‍ക്വിഞ്ഞോസ് പരിക്കിന്റെ പിടിയില്‍? ബ്രസീല്‍ സംഘത്തിനൊപ്പം ചേര്‍ന്ന് നെയ്മര്‍ 

പ്രതിരോധനിര താരം മാര്‍ക്വിഞ്ഞോസ് ചൊവ്വാഴ്ച ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: ലോകകപ്പ് ആരംഭിക്കാനിരിക്കെ ബ്രസീലിനും പരിക്ക് ഭീഷണി ഉയര്‍ത്തുന്നു. പ്രതിരോധനിര താരം മാര്‍ക്വിഞ്ഞോസ് ചൊവ്വാഴ്ച ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. ഇതോടെ താരത്തിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

ബ്രസീലിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്ന താരമാണ് മാര്‍ക്വിഞ്ഞോസ്. ടൂറിനില്‍ മാര്‍ക്വിനോസ് ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. പിഎസ്ജിയുടെ നവംബര്‍ 13ന് നടന്ന ലീഗ് വണ്‍ മത്സരത്തിലും മാര്‍ക്വിഞ്ഞോസ് കളിച്ചിരുന്നില്ല. 

എന്നാല്‍ ലോകകപ്പില്‍ മാര്‍ക്വിഞ്ഞോസ് കളിക്കുമോ എന്നതില്‍ ആശങ്ക വേണ്ടെന്നാണ് ബ്രസീല്‍ ക്യാംപില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടയില്‍ നെയ്മര്‍ ബ്രസീല്‍ സംഘത്തിനൊപ്പം ചേര്‍ന്നു. ഫ്‌ളൈറ്റ് ലഭിക്കുന്നതിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ടീം അംഗങ്ങള്‍ക്കൊപ്പം നെയ്മര്‍ക്ക് നേരത്തെ എത്താനാവാതിരുന്നത്. 

സഹതാരങ്ങള്‍ പരിശീലനം അവസാനിപ്പിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പേ നെയ്മര്‍ ഗ്രൗണ്ട് വിട്ടു. ടൂറിനിലാണ് ബ്രസീലിന്റെ ലോകകപ്പ് മുന്നൊരുക്കങ്ങള്‍. ശനിയാഴ്ചയാവും ടീം ഖത്തറിലേക്ക് തിരിക്കുക. നവംബര്‍ 24ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

'പിഎം ശ്രീയിൽ ഇടതു സർക്കാർ ഒരു പൈസപോലും വാങ്ങിയിട്ടില്ല; മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു': വി. ശിവൻകുട്ടി

SCROLL FOR NEXT