Delhi Capitals eye hat-trick win as Gujarat Titans seek first victory. file
Sports

'ഇനി തോൽക്കാൻ കഴിയില്ല'; ആദ്യ ജയം നേടാൻ ഗില്ലും സംഘവും ഇന്നിറങ്ങുന്നു, എതിരാളികൾ ഡൽഹി

തുടർച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ന്യൂഡൽഹിയിലെ അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് ഉള്ളത്. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് ആണ് ഗുജറാത്ത് ഇന്നത്തെ മത്സരത്തിന് എത്തുന്നത്.

അക്ഷർ പട്ടേലിന്റെ നേതൃത്വത്തിൽ മികച്ച ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് കളിക്കുന്നത്. ബൗളിങ് വിഭാഗമാണ് ടീമിന്റെ പ്രധാന ശക്തി. ലുങ്കി എന്‍ഗിഡി,മുകേഷ് കുമാർ, ടി നടരാജൻ എന്നിവരുടെ പേസ് ആക്രമണം എതിരാളികളെ പേടിപ്പെടുത്തുന്നതാണ്. അത് കൊണ്ട് തന്നെ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന്റെ അഭാവം ടീമിനെ ബാധിച്ചിട്ടില്ല.

സ്പിന്നിങ് വിഭാഗത്തിലും ക്യാപിറ്റൽസ് ശക്തരാണ്. ഇടംകൈ സ്പിന്നറായ കുൽദീപ് യാദവ് മിഡിൽ ഓവറുകളിൽ എതിരാളികളെ പിടിച്ചുകെട്ടാൻ കഴിയുന്നുണ്ട്. ഒപ്പം നായകൻ അക്ഷർ പട്ടേൽ നൽകുന്ന പിന്തുണയും ടീമിന് കരുത്തായി മാറുന്നുണ്ട്. എന്നാൽ, ബാറ്റിങിൽ കെ എൽ രാഹുൽ, നിതീഷ് റാണ എന്നിവർ സ്ഥിരം പരാജയമായി മാറുന്നത് ടീമിന് തിരിച്ചടിയാണ്.

മറ്റൊരുവശത്ത്, ഗുജറാത്ത് ടൈറ്റൻസിന് ഈ സീസണിൽ ഇതുവരെ വിജയം നേടാനായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ തോൽവി വഴങ്ങിയത് അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ നായകനായ ശുഭ്മാൻ ​ഗിൽ പരിക്കിൽ നിന്ന് മുക്തനായി ഈ മത്സരത്തിൽ കളിക്കാനിറങ്ങുന്നത് ടീമിന് ഗുണകരമാകും.

മുഹമ്മദ് സിറാജ്,ക​ഗിസോ റബാഡ,പ്രസിദ്ധ് കൃഷ്ണ,റാഷിദ് ഖാൻ എന്നിവരടങ്ങുന്ന ബൗളിങ് നിര ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ബാറ്റിങ് നിരയിലും സമാനമായ അവസ്ഥയാണ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആദ്യ വിജയം നേടാനാണ് ടീമിന്റെ ലക്ഷ്യം .

Delhi Capitals eye hat-trick win as Gujarat Titans seek first victory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 2700 പോയിന്റ് മുന്നേറി; രൂപയ്ക്ക് 50 പൈസ നേട്ടം

പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് ഇങ്ങനെ, പാലിക്കാം ഓരോ കാര്യങ്ങളും

'എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം ഭഗവാന്'; ഭരണ നിര്‍വഹണ ചുമതല ദേവസ്വം ബോര്‍ഡിനെന്ന് ഹൈക്കോടതി

യുഡിഎഫ് 40- 50 സീറ്റിലൊതുങ്ങും, കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖര്‍

ഇഎംഐ വര്‍ധിക്കില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

SCROLL FOR NEXT