ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് 259 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവരുടെ പോരാട്ടം 47.5 ഓവറില്‍ 258 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. ഒരുവേള 107 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ച നേരിട്ട ഇംഗ്ലീഷ് നിരയെ മുന്‍ നായകന്‍ ജോ റൂട്ടും ലിയാം ഡോവ്‌സനും ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.
ജോ റൂട്ട് പുറത്താകാതെ നിന്നു. താരം 6 ഫോറും ഒരു സിക്‌സും സഹിതം 76 പന്തില്‍ 76 റണ്‍സെടുത്തു. എട്ടാമനായി ക്രീസിലെത്തിയ ലിയാം ഡോവ്‌സന്‍ 68 റണ്‍സ് കണ്ടെത്തി. ഡോവ്‌സനും 6 ഫോറും ഒരു സിക്‌സുമാണ് തൂക്കിയത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് പിടിച്ചു നിന്ന മറ്റൊരാള്‍ താരം 43 റണ്‍സെടുത്തു. താരം 6 ഫോറും 2 സിക്‌സും പറത്തി.
റൂട്ട്- ഡോവ്‌സന്‍ സഖ്യം ഏഴാം വിക്കറ്റില്‍ 121 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ട് അപ്രതീക്ഷിതമായി തകരുകയായിരുന്നു. സ്‌കോര്‍ 61ല്‍ ആദ്യ വിക്കറ്റും 63, 64 റണ്‍സുകളില്‍ രണ്ടും മൂന്നും വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.
ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രിത് ബുംറ 9 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, ഗര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശിവം ദുബെയും ഒരു വിക്കറ്റ് വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates