ഒലി പോപ്പ്, ഡക്കറ്റ്, ക്രൗളി  എപി
Sports

സെഞ്ച്വറികളുമായി ക്രൗളി, ഡക്കറ്റ്, പോപ്പ്; ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇംഗ്ലണ്ട്

സിംബാബ്‌വെക്കെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സിംബാബ്‌വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇംഗ്ലണ്ട്. രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 565 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

മൂന്ന് മുന്‍നിര ബാറ്റര്‍മാരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരാണ് ശതകം കുറിച്ചത്. ക്രൗളി 124 റണ്‍സും ഡക്കറ്റ് 140 റണ്‍സും ഒലി പോപ്പ് 171 റണ്‍സും കണ്ടെത്തി. ക്രൗളി, ഡക്കറ്റ് എന്നിവരുടെ അഞ്ചാം ടെസ്റ്റ് സെ‍ഞ്ച്വറിയാണിത്. ഒലി പോപ്പ് നേടുന്ന എട്ടാം ടെസ്റ്റ് ശതകവും.

ജോ റൂട്ട് 34 റണ്‍സെടുത്തു മടങ്ങി. ഹാരി ബ്രൂക് അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സ് കണ്ടെത്തി.

സിംബബ്‌വെയ്ക്കായി ബ്ലസിങ് മുസര്‍ബാനി 3 വിക്കറ്റുകള്‍ നേടി. തംക ചിവാംഗ, സികന്ദര്‍ റാസ, വെസ്ലി മധവേരെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT