Fans Allegedly Try to Remove Rohit Sharma’s Watch During Viral Car Interaction. 
Sports

രോഹിതിന്റെ 3.25 കോടിയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം? ദേഷ്യപ്പെട്ട് താരം (വിഡിയോ)

കാറിന്റെ വിൻഡോ ഗ്ലാസ് അടയും മുൻപേ ആരാധകർക്കെതിരെ ദേഷ്യത്തോടെ രോഹിത് സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്‌.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം താരം മടങ്ങുന്നതിനിടെയാണ് സംഭവം. കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് രണ്ട് കുട്ടി ആരാധകർ സെൽഫി എടുക്കാൻ കാറിന് അടുത്തേക്ക് വന്നു. അതിൽ ഒരാൾ രോഹിതിന്റെ കയ്യിൽ പിടിക്കുകയും വാച്ച് ഊരാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻ തന്നെ, കൈ കാറിനുള്ളിലേക്ക് വലിക്കുകയും വിൻഡോ ഗ്ലാസ് അടക്കുകയും ചെയ്തു. കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ രോഹിത് ശർമ അസ്വസ്ഥതനായി. കാറിന്റെ വിൻഡോ ഗ്ലാസ് അടയും മുൻപേ ആരാധകർക്കെതിരെ ദേഷ്യത്തോടെ രോഹിത് സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്‌. ദൃശ്യങ്ങൾ വൈറൽ ആയതോടെ താരങ്ങളുടെ സ്വകാര്യത മാനിക്കാൻ ആരാധകർ തയ്യാറാകണം എന്ന ആവശ്യമാണ് കമെന്റ് സെക്ഷൻ മുഴുവൻ നിറയുന്നത്.

രോഹിത് ധരിച്ചിരുന്നത് ഏകദേശം 3.25 കോടി രൂപ വിലവരുന്ന റോളക്സ് കമ്പനിയുടെ “ജിറാഫ്” മോഡൽ വാച്ചാണെന്ന തരത്തിലുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല.

Fans Allegedly Try to Remove Rohit Sharma’s Watch During Viral Car Interaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

Today's Rashi Phalam June 24|മംഗളകരമായ വാർത്ത കേൾക്കും, പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാകും

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍

ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില്‍ 'സ്പേസ്'

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം