ജസ്റ്റിൻ ലാം​ഗർ, ടിം പെയ്ൻ, ball-tampering x
Sports

'പന്ത് ചുരണ്ടല്‍ ഓസീസ്'... ഭാഗം 2!! ഇത്തവണ മിഠായി, എതിരാളി പാകിസ്ഥാന്‍!

സാന്‍ഡ്‌പേപ്പര്‍ഗേറ്റ് കഴിഞ്ഞ് 6 മാസം തികയും മുന്‍പ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മറ്റൊരു വഞ്ചനാ നീക്കത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സിഡ്‌നി: 2018ലെ പന്ത് ചുരണ്ടല്‍ വിവാദം (സാന്‍ഡ്‌പേപ്പര്‍ഗേറ്റ്) കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ തന്നെ ഓസ്‌ട്രേലിയ ടീമിലെ ചില താരങ്ങള്‍ മറ്റൊരു ടെസ്റ്റിലും പന്തില്‍ കൃത്രിമത്വം വരുത്തി മത്സരം ജയിക്കാന്‍ പദ്ധതിയിട്ടതായി ആരോപണം. കേപ് ടൗണിലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടലിനു ശേഷം പാകിസ്ഥാനെതിരായ ടെസ്റ്റില്‍ മിഠായികള്‍ (മിന്റ്‌സ്) ഉപയോഗിച്ച് പന്തില്‍ മാറ്റം വരുത്താന്‍ ടീമിലെ ചില കളിക്കാര്‍ ശ്രമിച്ചിരുന്നു എന്ന ഗുരുതര വെളിപ്പെടുത്തല്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്ററായ ജെറാര്‍ഡ് വാറ്റ്‌ലിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണുള്ളത്.

2018 ഒക്ടോബറില്‍ നടന്ന പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലാണ് സംഭവങ്ങള്‍. മത്സരത്തിനിടെ മിഠായി ഉപയോഗിച്ച് പന്തില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച് താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ കോച്ച് ജസ്റ്റിന്‍ ലാംഗറും ക്യാപ്റ്റന്‍ ടിം പെയ്‌നും താരങ്ങളെ പ്രത്സാഹിപ്പിച്ചില്ല. എന്നിട്ടും ചില താരങ്ങള്‍ മിഠായി ഉപയോഗിച്ച് മാറ്റം വരുത്താനുള്ള ശ്രമം വീണ്ടും നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിഠായി ഉപയോഗത്തെക്കുറിച്ച് താരങ്ങളുടെ സംസാരം റിപ്പോര്‍ട്ടിലുണ്ട്. ഒരു താരം ചോദിക്കുന്നു: 'ആരുടെ പക്കലാണ് മിഠായി ഉള്ളത്. ഇന്ന് ആരാണ് പന്ത് കൈകാര്യം ചെയ്യുന്നത്.'

ടീമിലെ പുതിയ അംഗം ഇതിനോട് പക്ഷേ രൂക്ഷമായാണ് പ്രതികരിച്ചത്. 'നിങ്ങള്‍ തമാശ പറയുകയാണോ. നമ്മള്‍ ആ തോന്നിവാസം ഇനി ആവര്‍ത്തിക്കില്ല.'

ഗ്രൗണ്ടില്‍ വച്ച് ഒരു ടീം അംഗം ഡഗൗട്ടിലുള്ള സബ്സ്റ്റിറ്റ്യൂട്ട് താരത്തിനോട് ഡ്രസിങ് റൂമില്‍ പോയി മിഠായി എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഉടന്‍ തന്നെ ടിം പെയ്ന്‍ ഇടപെട്ട് ഡഗൗട്ടിലുള്ള താരത്തോട് അവിടെ തന്നെ ഇരിക്കാന്‍ ആംഗ്യം കാണിച്ചാണ് ഈ നീക്കം തടഞ്ഞത്. അന്നത്തെ കളിക്ക് ശേഷം കോച്ച് ലാംഗര്‍ താരങ്ങളോട് വളരെ രൂക്ഷമായി സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേപ് ടൗണ്‍ വിവാദത്തിനു ശേഷം മിഠായികള്‍ മൈതാനത്തേക്ക് കൊണ്ടുപോകാന്‍ താരങ്ങളെ കോച്ചും ക്യാപ്റ്റനും അനുവദിച്ചില്ല. താന്‍ ക്യാപ്റ്റനായിരിക്കുന്ന കാലത്തോളം ഇത്തരം കാര്യങ്ങളൊന്നും അനുവദിക്കില്ലെന്നു ടിം പെയ്ന്‍ സഹതാരങ്ങളോട് കൃത്യമായി തന്നെ പറഞ്ഞു. ഇതോടെയാണ് ഓസീസ് താരങ്ങള്‍ ഇത്തരം പരിപാടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വാറ്റ്‌ലി റിപ്പോര്‍ട്ടില്‍ പറയുന്നു.

A new allegation has surfaced in the 2018 Sandpapergate scandal. Australian players reportedly discussed using mints to tamper with the ball during a Test against Pakistan, just six months after the infamous incident in Cape Town

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു ഹെക്ടറില്‍ വാഴ വച്ചാല്‍ വരുമാനം മൂന്നര ലക്ഷം, നെല്ലിന് 12,500 മാത്രം; അഞ്ച് പതിറ്റാണ്ടിനിടെ നെല്‍പ്പാടങ്ങളില്‍ 80 ശതമാനം കുറവ്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച എസി ഡീലക്സ് പേ വാർഡുകൾ തുറന്നു; പ്രതിദിന വാടക 1,250 രൂപ

ഫണ്ട് അനുവദിച്ചിട്ടും സ്ഥലമില്ല; മഞ്ചേശ്വരം താലൂക്ക് ഓഫീസിനായി മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതി വഴിമുട്ടി

പാലക്കാട് നഗരത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം, ബസുകളുടെ റൂട്ടിൽ മാറ്റം

'നമ്മുടെ കൂടെയുള്ള പാർട്ടിയിൽ ചേരാനാകില്ല, ഗ്രൂപ്പിൽ ചേരാനേ കഴിയൂ'; കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് പിഎംഎ സലാം