സഞ്ജു എപി
Sports

'സഞ്ജുവിന്റെ നേട്ടത്തില്‍ ഗംഭീറിന് ഒരു റോളുമില്ല; എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ മിടുക്കന്‍'

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20യിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സിന്റെ പ്രശംസ.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ അര്‍ഹനാണ് സഞ്ജു സാംസണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. സഞ്ജു എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി കളിക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20യിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സിന്റെ പ്രശംസ.

ആദ്യ മത്സരത്തില്‍ 50 പന്തില്‍ ഏഴു ഫോറും 10 സിക്‌സും സഹിതം 107 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ ഇന്ത്യ അനായാസ ജയം നേടിയിരുന്നു. 'സഞ്ജു തന്റെ കളിയുടെ ഗിയര്‍ മാറ്റിക്കഴിഞ്ഞു. എല്ലാ ഫോര്‍മാറ്റുകളും മനസില്‍വച്ച് സിലക്ടര്‍മാര്‍ സഞ്ജുവിന്റെ പ്രകടനം കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. സഞ്ജു എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്കായി കളിക്കുന്നത് കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. വളരെ വളരെ സ്‌പെഷലായ താരമാണ് സഞ്ജു. ലോകത്തിന്റെ ഏതു ഭാഗത്തും ഏതു സാഹചര്യങ്ങളിലും എല്ലാ ഫോര്‍മാറ്റുകളും കളിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

'വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, മോണി മോര്‍ക്കല്‍.... പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള ആരെയും ഞാന്‍ കുറച്ചു കാണുകയല്ല. പക്ഷേ, സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. പരീശീലകര്‍ക്ക് ഇതില്‍ പ്രത്യേകിച്ച് പങ്കുള്ളതായി തോന്നുന്നില്ല. സഞ്ജുവിന്റെ കളിയില്‍ ഇനിയും ഒരു ഗീയര്‍ കൂടി മാറ്റാനുണ്ടെന്ന് ഞാന്‍ കരുതുന്നു, ഒരു ആറാം ഗീയര്‍. അതിനായി കാത്തിരിക്കുകയാണ് ഞാന്‍' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

'സഞ്ജുവിന്റെ നേട്ടത്തില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. എക്കാലവും സഞ്ജുവിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ ശൈലി വളരെ ഇഷ്ടമാണ്. എക്കാലവും മികച്ച പ്രകടനം നടത്തണമെന്നാണ് എന്റെ ആഗ്രഹം.'ഒരിക്കല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിക്കെതിരെ സഞ്ജു സെഞ്ചറി നേടിയിരുന്നു. അന്ന് ഞാനും ടീമിലുണ്ട്. ഈ താരം വളരെ സ്‌പെഷലായിട്ടുള്ള ആളാണെന്ന് ഞാന്‍ അന്നുതന്നെ മനസ്സില്‍ കുറിച്ചിരുന്നു. എന്റെ അന്നത്തെ തോന്നല്‍ ശരിയായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ