Gautam Gambhir Offered Triple Role With Stake by Rajasthan Royals  X
Sports

'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ്

നിലവിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാൽ ഈ ഓഫർ ഗംഭീറിന് സ്വീകരിക്കാൻ സാധിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ക്ലബ് ആയ രാജസ്ഥാൻ റോയൽസ് ഗൗതം ഗംഭീറിനെ ടീമിന്റെ മാനേജ്‍മെന്റ് തലത്തിൽ എത്തിക്കാൻ ശ്രമം തുടങ്ങി. വൻ ഓഫറുകളാണ് രാജസ്ഥാൻ റോയൽസ് ഗംഭീറിന് മുന്നിൽ വെച്ചിരിക്കുന്നത്. രാജസ്ഥാൻ ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും പുതിയ ഉടമകൾക്ക് കൈമാറുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്.

അതിനൊപ്പം ടീമിന്റെ തലപ്പത്തേക്ക് ഗംഭീറിനെ കൊണ്ട് വന്നാൽ ക്ലബ്ബിന്റെ മൂല്യം വർധിപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാനേജ്‍മെന്റ്.

പാർട്ണർ, മെന്റർ, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളാണ് ക്ലബ് ഗൗതം ഗംഭീറിന് മുന്നിൽ രാജസ്ഥാൻ വെച്ചിരിക്കുന്ന ഓഫർ. ക്ലബ്ബിന്റെ 2 മുതൽ 3 ശതമാനം വരെയുള്ള ഓഹരിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒരു മുൻ ഇന്ത്യൻ താരത്തിന് ഇത്രയും വലിയ ഓഫർ ലഭിക്കുന്നത് അപൂർവമാണ്.

നിലവിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാൽ ഈ ഓഫർ ഗംഭീറിന് സ്വീകരിക്കാൻ സാധിക്കില്ല. ലോധ കമ്മിറ്റിയുടെ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള സുപ്രീം കോടതി വിധി പ്രകാരം, ഒരാൾക്ക് ഐപിഎൽ ഫ്രാഞ്ചൈസിയിലും ദേശീയ ടീമിലും ഒരേസമയം ഔദ്യോഗിക പദവി വഹിക്കാൻ പാടില്ലെന്നാണ് നിയമം.

രാജസ്ഥാന്റെ ഓഫർ സ്വീകരിച്ചാൽ ഗംഭീർ ഇന്ത്യ ഹെഡ് കോച്ച് സ്ഥാനത്തിൽ നിന്ന് പിന്മാറേണ്ടി വരും. 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് ബിസിസിഐയുമായി കരാർ ഉള്ളത്.

Gautam Gambhir Offered Triple Role With Stake by Rajasthan Royals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ വിരല്‍ത്തുമ്പില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ