ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് 3-2നു കൈവിട്ടെങ്കിലും പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് ആശ്വാസ വിജയങ്ങള്‍ സമ്മാനിച്ചതില്‍ മുന്നില്‍ നിന്നത് ഗ്ലെന്‍ ഫിലിപ്‌സാണ്. പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസും താരമാണ്. മാത്രമല്ല പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 341 റണ്‍സ് വാരി കൂട്ടി ഗ്ലെന്‍ ഫിലിപ്‌സ് ഒരു ചരിത്ര നേട്ടത്തിലും തന്റെ പേര് എഴുതി ചേര്‍ത്തു.
ഒരു ടി20 ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഫിലിപ്‌സ് ഇന്ത്യക്കെതിരെ സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിന്റെ റെക്കോര്‍ഡാണ് ഫിലിപ്‌സ് പഴങ്കഥയാക്കിയത്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സാള്‍ട്ട് 331 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് ഫിലിപ്‌സ് തിരുത്തിയത്.
അവസാന ടി20യില്‍ ഇന്ത്യക്കെതിരെ ഫിലിപ്‌സ് 38 പന്തില്‍ 65 റണ്‍സ് വാരി പുറത്താകാതെ നിന്നു. ആദ്യ കളിയില്‍ താരം 82 റണ്‍സും രണ്ടാം പോരില്‍ 70 റണ്‍സും മൂന്നാം പോരാട്ടത്തില്‍ 17 റണ്‍സും നാലാം മത്സരത്തില്‍ 107 റണ്‍സും അവസാന മത്സരത്തില്‍ 65 റണ്‍സും അടിച്ചാണ് 341 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറിലേക്ക് ഗ്ലെന്‍ ഫിലിപ്‌സ് എത്തിയത്.
ഒരു ടി20 ദ്വിരാഷ്ട്ര പരമ്പരയില്‍ 4 അതില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമനായും ഫിലിപ്‌സ് തന്റെ പേര് എഴുതി ചേര്‍ത്തു. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ 2022ല്‍ ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം ആദ്യം സ്വന്തമാക്കി. 2024ല്‍ ജപ്പാന്റെ എസ് രവിചന്ദ്രനും സമാന നേട്ടത്തിലെത്തി. മംഗോളിയക്കെതിരെയാണ് താരത്തിന്റെ പ്രകടനം. പിന്നാലെയാണ് ഇപ്പോള്‍ ഫിലിപ്‌സും പട്ടികയില്‍ ഇടം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates